'കളർ പടം' ഷോർട്ട്ഫിലിമിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ബ്ലോക്ക്ബസ്റ്റർ ഫിലിംസിന്‍റെ ബാനറിൽ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന 'കളർ പടം' ഷോർട്ട്ഫിലിമിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സിനിമാ താരങ്ങളായ അശ്വിൻ ജോസ്, മമിത ബൈജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗ്രാമം പശ്ചാത്തലമാകുന്ന ചിത്രത്തിൽ വീഡിയോ ഗ്രാഫർ ആയ ദിലീപിന്‍റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങൾ ആണ് കളർ പടത്തിന്‍റെ ഇതിവൃത്തം. കൂടാതെ വിനീത് ശ്രീനിവാസൻ പാടിയ പാട്ടും ചിത്രത്തിന്‍റെ മറ്റൊരു ആകർഷണമാണ്.

മലയാളത്തിലെ ആദ്യത്തെ HDR ഫോർമാറ്റിൽ ഇറങ്ങുന്ന ഷോർട്ട് ഫിലിം എന്ന പ്രത്യേകതകയും കളർ പടത്തിനു ഉണ്ട്. നർമത്തിനും പ്രണയത്തിനും പ്രാധാന്യമുള്ള ചിത്രത്തിന്‍റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു പ്രസാദ് ആണ്.

ചലച്ചിത്ര താരങ്ങൾ ആയ മിഥുൻ വേണുഗോപാൽ, അഞ്ചു മേരി തോമസ്, അനിൽ നാരായണൻ, പ്രണവ്, ജോർഡി പൂഞ്ഞാർ, റിഗിൽ, അജയ് നിപിൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.സംവിധായകൻ നഹാസ് ഹിദായത്ത് ആന്‍റണി വർഗീസ് പെപ്പയുടെ വരാനിരിക്കുന്ന ആരവം എന്ന ചിത്രത്തിന്‍റെ സംവിധായകനുമാണ്. മ്യൂസിക് ജോയൽ ജോൺസ്, ലിറിക്‌സ് റിറ്റോ പി തങ്കച്ചൻ, എഡിറ്റ് അജ്മൽ സാബു, കോറിയൊഗ്രഫി റിഷ് ദൻ അബ്ദുൽ റഷീദ്, ഡി.ഐ ഡോൺ ബി ജോൺസ്, സ്റ്റിൽസ് അജയ്‌ നിപിന്‍, അസ്സോസിയേറ്റ് ഷബാസ് റഷീദ്, സനത്ത് ശിവരാജ് കോസ്റ്റുമർ സിമി ആൻ തോമസ്, മേക് അപ്പ് സജിനി, സൗണ്ട് ഡിസൈൻ രാകേഷ് ജനാർദ്ദനൻ, ഫൈനൽ മിക്സ് വിഷ്ണു രഘു, പോസ്റ്റർ മാമിജോ. ഈ മാസം അവസാനത്തോടെ BLOCKBUSTER FILMS എന്ന യൂ ടൂബ് ചാനലിൽ ആയിരിക്കും ചിത്രത്തിന്‍റെ റിലീസ്. പി ആർ ഒ - ആതിര ദിൽജിത്ത്. 

Tags:    
News Summary - color padam first look poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.