ഫിലിം ക്രിട്ടിക്സ് അവാർഡ്​: 'വെള്ള'ത്തിന്​ മൂന്ന്​ പുരസ്​കാരങ്ങൾ

45-ാമത് കേരള ഫിലിം കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ 'വെള്ളം' സിനിമ​ മൂന്ന്​ ബഹുമതികൾ സ്വന്തമാക്കി. മികച്ച നടി, മികച്ച രണ്ടാമത്തെ ചിത്രം, മികച്ച രണ്ടാമത്തെ ചിത്രത്തിന്‍റെ സംവിധായക അവാർഡ്​ എന്നിവയാണ്​ 'വെള്ളം' നേടിയത്​. വെള്ളത്തിലെയും ആണും പെണ്ണും, വൂള്‍ഫ് എന്നിവയിലെയും മികച്ച പ്രകട​നത്തോടെയാണ്​ സംയുക്ത മേനോൻ മികച്ച നടിക്കുള്ള അവാര്‍ഡുകൾ നേടിയത്​. ജ്വാലാമുഖി എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി ലക്ഷ്മിയോടൊപ്പമാണ്​ സംയുക്ത മേനോൻ അവാർഡ്​ നേടിയത്​. പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2021 ജനുവരിയിൽ പുറത്തിറങ്ങിയ ചലചിത്രമാണ് വെള്ളം.


ജിയോ ബേബി സംവിധാനം ചെയ്ത ദ് ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച സിനിമയ്ക്കുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയത്​. മികച്ച ചിത്രത്തിന്‍റെ സംവിധായകനുള്ള ബഹുമതി ജിയോ ബേബിക്കും (ചിത്രം: ദ് ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍) ലഭിച്ചു. സിദ്ധാര്‍ഥ് ശിവയാണ് മികച്ച സംവിധായകന്‍ (ചിത്രം: എന്നിവര്‍). അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ പൃഥ്വിരാജും ബിജുമേനോനും മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ടു. ജ്വാലാമുഖി എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി ലക്ഷ്മിയും ആണും പെണ്ണും, വെള്ളം, വൂള്‍ഫ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് സംയുക്ത മേനോനും മികച്ച നടിക്കുള്ള അവാര്‍ഡുകൾ നേടി. 

Tags:    
News Summary - Film Critics Award: Three awards for 'Vellam'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.