മത്സ്യത്തൊഴിലാളികളുടെ ജീവിതം പറയുന്ന 21 അവേഴ്സ് എന്ന ഡോക്യുമെന്‍ററി വനിതാദിനത്തിന്‍റെ തലേന്ന് മഞ്ജുവാര്യർ പ്രകാശിപ്പിക്കും. മാർച്ച് 7ന് വൈകിട്ട് സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പങ്കുവെച്ചാണ് പ്രകാശനം നിർവഹിക്കുക.
കേരളത്തിലെ വഴിയോരങ്ങളിൽ മീൻ വിറ്റു ജീവിക്കുന്ന പതിനായിരക്കണക്കിന് സ്ത്രീകളുടെ പ്രതിനിധികളിലൊരാളായ തിരുവനന്തപുരത്തെ രാജമ്മയിലൂടെയാണ് മത്സ്യത്തൊഴിലാളികളുടെ ജീവിതം പറയുന്നത്. 28 മിനിറ്റാണ് ദൈർഘ്യം. സുനിത സി. വി. സംവിധാനം ചെയ്ത ഡോക്യുമെന്‍ററി നിർമിച്ചിരിക്കുന്നത് മാഗ്ലിൻ ഫിലോമിന യോഹന്നാനാണ്.
ഐഡി, കമ്മട്ടിപ്പാടം, ഞാൻ സ്റ്റീവ് ലോപസ്, കിസ്മത്, ഈട തുടങ്ങിയ ചലച്ചിത്രങ്ങളുടെ നിർമ്മാതാക്കളായ കളക്ടീവ് ഫേസ് വൺ ആണ് ഡോക്യുമെന്‍ററിയുടെ വിതരണം നിർവഹിക്കുന്നത്. അജിൻ ബസന്ത് കാമറയും ബി. അജിത് കുമാർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.