ബിജു മേനോൻ, പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച 'അർക്കറിയാം' ഒ.ടി.ടി സ്ട്രീമിങ്ങിനൊരുങ്ങുന്നു.മെയ് 19 മുതൽ ഒ.ടി.ടി പ്ലാറ്റ്ഫോമുകളായ ആമസോൺ പ്രൈം, നി-സ്ട്രീം, കേവ്, റൂട്സ് ഫിലിമി, ഫസ്റ്റ് ഷോസ് എന്നിവയിലാണ് സ്ട്രീമിങ്ങിനെത്തുന്നത്. സാനു ജോൺ വർഗീസാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
ഏപ്രിൽ ഒന്നിന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് പലതലത്തിൽ മികച്ച പ്രേക്ഷകാഭിപ്രായം ലഭിച്ചിരുന്നു. ബിജു മേനോൻ അവതരിപ്പിച്ച ഇട്ടിയവറയുടെ മേക്ക് ഓവറും, പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവർ അവതരിപ്പിച്ച ഷേർലി, റോയ് എന്നീ കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു.
മൂൺഷോട്ട് എൻറർടെയ്ൻമെൻറ്സിെൻറയും, ഒ.പി.എം ഡ്രീം മിൽ സിനിമാസിെൻറയും ബാനറിൽ സന്തോഷ് ടി കുരുവിളയും, ആഷിഖ് അബുവും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിെൻറ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസും, രാജേഷ് രവിയും, അരുൺ ജനാർദ്ദനനും ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. പശ്ചാത്തല സംഗീതം ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രശസ്തനായ സംഗീതജ്ഞൻ സഞ്ജയ് ദിവേച്ഛയാണ്. നേഹ നായരും, യക്സാൻ ഗ്യാരി പെരേരയും ആണ് ആർക്കറിയാമിെൻറ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.