'വർഷങ്ങൾക്ക് ശേഷമോ ആവേശമോ'; ഉണ്ണി മുകുന്ദന്റെ 'ജയ് ഗണേഷ്'‍? ആദ്യം ദിനം ചിത്രങ്ങൾ നേടിയത്

ഹദ് ഫാസില്‍ ചിത്രം ‘ആവേശം’, വിനീത് ശ്രീനിവാസന്‍ ചിത്രം ‘വര്‍ഷങ്ങള്‍ക്ക് ശേഷം’, ഉണ്ണി മുകുന്ദന്റെ ‘ജയ് ഗണേഷ്’ എന്നിങ്ങനെ മൂന്ന് ചിത്രങ്ങളാണ് വിഷു റിലീസായി തിയറ്ററുകളിലെത്തിയത്. ‘ആവേശ'വും വർഷങ്ങൾക്ക് ശേഷവും തിയറ്ററുകളിൽ മികച്ച സ്വീകാര്യത നേടി പ്രദർശനം തുടരുകയാണ്. ഭ്രമയുഗം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങൾ തുടങ്ങിവെച്ച ട്രെന്റിന്റെ തുടർച്ചയാണ്  ബോക്സോഫീസിൽ കാണാൻ സാധിക്കുന്നത്.

സിനിമയുടെ കഥ പറയുന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിൽ പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി, ബേസിൽ ജോസഫ്, അജു വർഗീസ്, കല്യാണി പ്രിയദർശൻ എന്നിങ്ങനെ വൻ താരനിരയാണ് അണിനിരന്നിരിക്കുന്നത്. കൂടാതെ വിനീതിന്റെ മലർവാടി മുതൽ ഹൃദയം സിനിമയിലുള്ള താരങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. വൻ താരനിര അണിനിരന്ന ചിത്രം 2.47 കോടിയാണ് ആദ്യദിനം നേടിയിരിക്കുന്നത്. ട്രേഡ് വെബ്സെറ്റായ സാക്ക്നിക്കാണ് ഓപ്പണിങ് ബോക്സോഫീസ് കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഫഹദ് ഫാസിലിന്റെ ആക്ഷൻ കോമഡി ചിത്രമാണ് ആവേശം. ധൂമത്തിന് ശേഷം പുറത്തിറങ്ങുന്ന ഫഹദിന്റെ മലയാള ചിത്രമാണിത്. കോളജ് പിള്ളേരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെ ഗെറ്റപ്പിലാണ് ഫഹദ് ചിത്രത്തിലെത്തിയിരിക്കുന്നത്. ഇതുവരെ കാണാത്ത ഫഹദിനെയാണ് ചിത്രത്തിൽ കാണുന്നത്.സാക്ക്നിക്കിന്റെ റിപ്പോർട്ട് പ്രകാരം 3.26 കോടിയാണ് ചിത്രം ആദ്യദിനം നേടിയിരിക്കുന്നത്.

അതെസമയം ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് ആദ്യ ദിനം അമ്പത് ലക്ഷം രൂപ മാത്രമാണ് നേടാനായത്. ആവേശത്തിനും വര്‍ഷങ്ങള്‍ക്ക് ശേഷത്തിനും ലഭിച്ചത്ര തിയറ്ററുകള്‍ പോലും ജയ് ഗണേഷിന് ലഭിച്ചല്ല.

രണ്ട് വ്യത്യസ്ത ജോണറിൽ കഥ പറയുന്ന ചിത്രങ്ങളാണ് ആവേശവും വർഷങ്ങൾക്ക് ശേഷവും. ഏപ്രിൽ 11 ന് തിയറ്ററുകളിലെത്തിയ ചിത്രങ്ങൾ ഒരുപോലെ പ്രേക്ഷകരെ ആകർഷിച്ചിട്ടുണ്ടെന്നാണ് ബോക്സോഫീസ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.'ഡാ മോനെ.. വർഷങ്ങൾക്ക് ശേഷം ആവേശം തൂക്കി'യെന്നാണ്  സോഷ്യൽ മീഡിയയിൽ നിന്ന് ഉയരുന്ന കമന്റുകൾ. 

Tags:    
News Summary - Aavesham And Varshangalkku Shesham box office collection day 1 early report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.