കരിങ്കാളിയല്ലേ... റീൽസുമായി രംഗണ്ണൻ; ടാലന്റ് ടീസറുമായി ആവേശം ടീം -വിഡിയോ

 ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രമായ ആവേശത്തിന്റെ ടാലന്റ് ടീസർ വൈറൽ ആകുന്നു. ഫഹദിന്റെ കഥാപാത്രമായ രംഗന്റെ 'കരിങ്കാളിയല്ലേ' എന്ന റീൽസാണ് വിഡിയോയുടെ ഹൈലൈറ്റ്. ആവേശത്തിന്റെ അണിയറ പ്രവർത്തകരാണ് രസകരമായ ടീസർ പുറത്തുവിട്ടിരിക്കുന്നത്. ഫഹദിനൊപ്പം സജിൻ ഗോപുവും ടീസറിലുണ്ട്

ഗുണ്ടയാണെങ്കിലും സോഷ്യൽ മീഡിയയിൽ റീൽസും പാട്ടുമായി സജീവമാണ് ഫഹദിന്റെ കഥാപാത്രമായ രംഗൻ. രംഗണ്ണന്റെ 'കരിങ്കാളിയല്ലേ' എന്ന റീല്‍സോട് കൂടിയാണ് ടീസർ ആരംഭിക്കുന്നത്. ഒപ്പം സെൽഫ് ട്രോളുപോലെ തന്റെ  പരാജയ ചിത്രമായ 'കൈ എത്തും ദൂരത്തിലെ ഗാനവും ആലപിക്കുന്നുണ്ട്. ഫഹദിന്റെ  റീൽസും പാട്ടും സോഷ്യൽ മീഡിയയിൽ വൈറലാണ്.

തിയറ്ററുകൾ ആഘോഷമാക്കുകയാണ് ഫഹദ് ഫാസിലിന്റെ ആവേശം. ആക്ഷൻ- കോമഡി വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ ആഗോള കളക്ഷൻ 66.25 കോടിയാണ്. ഫഹദ് ഫാസിലിനെ പുനരവതരിപ്പിക്കുന്നുവെന്ന വിശേഷണവുമായിട്ടാണ് ചിത്രം എത്തിയത്.

 രോമാഞ്ചത്തിന് ശേഷം  ജിത്തു മാധവൻ സംവിധാനം ചെയ്ത  ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും നസ്രിയ നസീമും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

Full View


Tags:    
News Summary - Aavesham Movie Talent Teaser Out Fahadh's Karikkali Reels Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.