മകൾ ആരാധ്യക്കെതിരേയുള്ള ട്രോളുകളോട് രൂക്ഷമായി ഭാഷയിൽ പ്രതികരിച്ച് ബോളിവുഡ് നടൻ അഭിഷേക് ബച്ചൻ. അഭിഷേക്-ഐശ്വര്യ ദമ്പതികളുടെ മകളായ ആരാധ്യയെ കളിയാക്കുന്ന ട്രോളുകൾ തനിക്ക് സഹിക്കാനാവില്ലെന്നാണ് താരത്തിന്‍റെ പ്രതികരണം.
പുതിയ ചിത്രമായ 'ബോബ് ബിസ്വാസു'മായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ആരാധ്യയെക്കുറിച്ചുള്ള ട്രോളുകളോടുള്ള അഭിഷേകിന്റെ പ്രതികരണം.
"ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല, എനിക്കൊരിക്കലും ക്ഷമിക്കാനുമാവില്ല.. ഞാനൊരു പബ്ലിക് ഫിഗറാണ്, അത് സമ്മതിക്കാം. പക്ഷേ എന്‍റെ മകൾ അങ്ങനെയല്ല. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ വന്നെന്‍റെ മുഖത്തു നോക്കി പറയാം." അഭിഷേക് പറഞ്ഞു.
അടുത്തിടെയാണ് അഭിഷേകും ഐശ്വര്യയും ചേർന്ന് മകളുടെ 10-ാം ജന്മദിനം മാലിദ്വീപിൽ ആഘോഷിച്ചത്. സാധാരണയായി സോഷ്യൽ മീഡിയയിൽ നിന്നും മകളെ അകറ്റി നിറുത്താനാണ് ഐശ്വര്യയും അഭിഷേകും ശ്രമിക്കാറുള്ളത്.
ഇതിനും മുമ്പും മകളെ അനാവശ്യ ട്രോളുകളിലും മറ്റും ബന്ധപ്പെടുത്തുന്നതിനെതിരേ അഭിഷേകും ഐശ്വര്യയും രംഗത്ത് വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.