Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഎന്നെക്കുറിച്ച് എന്തും...

എന്നെക്കുറിച്ച് എന്തും മുഖത്ത് നോക്കി പറയാം, പക്ഷെ മകളെ ട്രോളുന്നത് സഹിക്കാനാവില്ല; അഭിഷേക് ബച്ചൻ

text_fields
bookmark_border
Abhishek, Aiswarya
cancel

മകൾ ആരാധ്യക്കെതിരേയുള്ള ട്രോളുകളോട് രൂക്ഷമായി ഭാഷയിൽ പ്രതികരിച്ച് ബോളിവുഡ് നടൻ അഭിഷേക് ബച്ചൻ. അഭിഷേക്-ഐശ്വര്യ ദമ്പതികളുടെ മകളായ ആരാധ്യയെ കളിയാക്കുന്ന ട്രോളുകൾ തനിക്ക് സഹിക്കാനാവില്ലെന്നാണ് താരത്തിന്‍റെ പ്രതികരണം.

പുതിയ ചിത്രമായ 'ബോബ് ബിസ്വാസു'മായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ആരാധ്യയെക്കുറിച്ചുള്ള ട്രോളുകളോടുള്ള അഭിഷേകിന്റെ പ്രതികരണം.

"ഇത് ഒരിക്കലും അം​ഗീകരിക്കാനാവില്ല, എനിക്കൊരിക്കലും ക്ഷമിക്കാനുമാവില്ല.. ഞാനൊരു പബ്ലിക് ഫിഗറാണ്, അത് സമ്മതിക്കാം. പക്ഷേ എന്‍റെ മകൾ അങ്ങനെയല്ല. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ വന്നെന്‍റെ മുഖത്തു നോക്കി പറയാം." അഭിഷേക് പറഞ്ഞു.

അടുത്തിടെയാണ് അഭിഷേകും ഐശ്വര്യയും ചേർന്ന് മകളുടെ 10-ാം ജന്മദിനം മാലിദ്വീപിൽ ആഘോഷിച്ചത്. സാധാരണയായി സോഷ്യൽ മീഡിയയിൽ നിന്നും മകളെ അകറ്റി നിറുത്താനാണ് ഐശ്വര്യയും അഭിഷേകും ശ്രമിക്കാറുള്ളത്.

ഇതിനും മുമ്പും മകളെ അനാവശ്യ ട്രോളുകളിലും മറ്റും ബന്ധപ്പെടുത്തുന്നതിനെതിരേ അഭിഷേകും ഐശ്വര്യയും രം​ഗത്ത് വന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aishwarya Rai BachchanAbhishek Bachan
News Summary - Abhishek Bachchan lashes out at trolls attacking daughter Aaradhya
Next Story