ഹൈദരാബാദ്: തെലുഗു നടൻ ജയ പ്രകാശ് റെഡ്ഢി അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലെ സ്വവസതിയിൽ ആയിരുന്നു അന്ത്യം.
തെലുഗു, തമിഴ് സിനിമകളിലെ വില്ലൻ, ഹാസ്യ വേഷങ്ങളിൽ ഒരുപോലെ തിളങ്ങിയ നടനാണ് ജയ പ്രകാശ് റെഡ്ഢി. പൊലീസ് സബ് ഇൻസ്പെക്ടറായി ജോലി ചെയ്യുന്നതിനിടെ 1988ൽ പുറത്തിറങ്ങിയ വെങ്കിടേഷ് ചിത്രം 'ബ്രഹ്മ പുത്രുദു' എന്ന ചിത്രത്തിലൂടെയാണ് റെഡ്ഢി സിനിമാജീവിതം ആരംഭിച്ചത്. നന്ദമുറി ബാലകൃഷ്ണയുടെ 'സമരസിഹ റെഡ്ഢി' എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ അദ്ദേഹം കൂടുതൽ ജനപ്രിയനായി.
തമിഴ്, തെലുഗു ഭാഷകളിലായി നൂറോളം സിനിമകളിൽ വേഷമിട്ടു. ധനുഷ് കേന്ദ്രകഥാപാത്രമായെത്തിയ തമിഴ് റീമേക്ക് ചിത്രം 'ഉത്തമപുതിരനി'ലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. ആരു, ആഞ്ജനേയ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.
രാധയാണ് ഭാര്യ, മക്കൾ നിരഞ്ജ്, ദുഷ്യന്ത്. നടെൻറ വിയോഗത്തിൽ താരങ്ങളായ നാഗാർജ്ജുന, മഹേഷ് ബാബു, വെങ്കിടേഷ്, പ്രകാശ് രാജ്, രാജമൗലി തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.