നടൻ സുദേവ് നായർ വിവാഹിതനായി. മോഡൽ അമർദീപ് കൗർ ആണ് വധു. ഗുരുവായൂരിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ദീർഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹ ചിത്രങ്ങൾ സോഷ്യൽമീഡിയ പേജിൽ നടൻ പങ്കുവെച്ചിട്ടുണ്ട്.
സുദേവിനും അമർദീപ് കൗറിനും വിവാഹ ആശംസകൾ നേർന്ന് ആരാധകരും സഹപ്രവർത്തകരും എത്തിയിട്ടുണ്ട്.
മുംബൈ ജനിച്ചുവളർന്ന സുദേവ് 2014 ൽ പുറത്തിറങ്ങിയ ഗുലാബ് ഗാംഗ്എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ എത്തിയത്. മൈ ലൈഫ് പാർട്ണർ, അനാർക്കലി, കരിങ്കുന്നം സിക്സസ്, എസ്ര, കായംകുളം കൊച്ചുണ്ണി, അബ്രഹാമിന്റെ സന്തതികൾ, മിഖായേൽ, അതിരൻ, മാമാങ്കം, വൺ, ഭീഷ്മപർവ്വം, പത്തൊൻപതാം നൂറ്റാണ്ട്, തുറമുഖം എന്നിവയാണ് പ്രധാന ചിത്രങ്ങൾ. മലയാളത്തിന് പുറമെ കന്നഡയിലും ഹിന്ദിയിലുമായി ഇരുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 'മൈ ലൈഫ് പാര്‍ട്നർ' എന്ന ആദ്യ മലയാളം ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.
പാലക്കാട് സ്വദേശികളായ വിജയകുമാറിന്റെയും സുഭദയുടെയും മകനാണ് സുദേവ് നായർ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.