കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നൽകുമെന്ന് സൂര്യ

ചെന്നൈ: കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നൽകുമെന്ന് നടൻ സൂര്യ. പുതിയ ചിത്രം 'സൂരറൈ പോട്ര്' ഒ.ടി.ടി റിലീസിനെത്തുന്ന കാര്യം വ്യക്തമാക്കി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സൂര്യ ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡും അനുബന്ധ ലോക്ക് ഡൗണും മൂലം വഴി മുട്ടിയ സിനിമാ പ്രവർത്തകരേയും കോവിഡിനെതിരെ പോരാടുന്നവരെയും സഹായിക്കാനാണ് തുക നൽകുന്നത്.

കോവിഡ് സാഹചര്യവും ലോക് ഡൗണും കണക്കിലെടുത്താണ് 'സൂരറൈ പോട്ര്' ഓൺലൈൻ റിലീസ് ചെയ്യുന്നതെന്നും തിയറ്റർ ഉടമകളും ആരാധകരും മനസിലാക്കണമെന്നും സൂര്യ പത്രക്കുറിപ്പിൽ പറഞ്ഞു. തിയറ്റർ റിലസിന് വേണ്ടി രണ്ട് ചിത്രങ്ങൾ ചെയ്യുന്നുണ്ട്.

മലയാളി താരം അപർണ ബാലമുരളി നായികയായെത്തുന്ന സൂരറൈ പോട്ര് സുധി കോങ്ക്രയാണ് സംവിധാനം ചെയ്യുന്നത്. എയർ ഡെക്കാൺ വിമാന സർവീസസ് സ്ഥാപകൻ ജി.ആർ. ഗോപിനാഥിന്റെ ജീവിതം ആസപ്ദമാക്കിയുള്ള സിനിമയാണിത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.