എല്ലാത്തിനും കാരണം നമ്മുടെ നിശ്ശബ്​ദത; രോഷം പ്രകടിപ്പിച്ച്​ നടി അമല പോൾ

ഹാഥറസിൽ കൊല്ല​െപ്പട്ട പെൺകുട്ടിയുടെ ദുരവസ്​ഥയിൽ രോഷം പ്രകടിപ്പിച്ച്​ നടി അമല പോൾ. ഇൻസ്​റ്റഗ്രാമിൽ പങ്കുവച്ച സ്​റ്റോറിയിലാണ്​ ​അനീതിക്കെതിരെ ഇനിയും നാം നിശ്ശബ്​ദതപാലിക്കുന്നതിനെപറ്റി രോഷം പ്രകടിപ്പിക്കുന്നത്​. പെൺകുട്ടികൾക്കുണ്ടാകുന്ന ദുരവസ്​ഥകൾക്ക്​ കാരണം സമൂഹത്തി​െൻറ നിശ്ശബ്​ദതയാ​ണെന്ന്​ അമല പോസ്​റ്റിൽ പറഞ്ഞു.

'അവളെ ബലാത്സംഗം ചെയ്തു, അവളെ കൊന്നു, പിന്നീടവളെ കത്തിച്ച്​ ചാരമാക്കി. ആരാണിത് ചെയ്തത്? ജാതി വ്യവസ്ഥയല്ല, യുപി പൊലീസോ, യോഗി ആദിത്യനാഥോ അല്ല. നമ്മളിൽ നിശ്ശബ്​ദത പാലിക്കുന്നവരാരോ അവരാണിത് ചെയ്തത്'-എന്നാണ്​ അമലയുടെ സ്​റ്റോറി. എന്നാൽ അമല സംഘപരിവാർ ന്യായീകരണം അതേപടി നിരത്തുകയാണെന്ന്​ ആരോപിച്ചും സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്ത്​ എത്തിയിട്ടുണ്ട്​.


സംഭവത്തിൽ നിന്ന്​ പൊലീസിനേയും യോഗി ആദിത്യനാഥിനേയും കുറ്റവിമുക്​തരാക്കാനുള്ള സംഘപരിവാർ ശ്രമങ്ങളുടെ ഭാഗമായാണ്​ ഇത്തരംകാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്ന്​ ഇവർ പറയുന്നു. പെൺകുട്ടിയുടെ കൊലപാതകം മൂടിവയ്​ക്കാനും തെളിവ്​ നശിപ്പിക്കുന്നതിനും ശ്രമിക്കുന്നത്​ യി.പി പൊലീസാണ്​. അവരാണ്​ യഥാർഥ പ്രതികളെന്നുമാണ്​ ഇവർ പറയുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.