എല്ലാത്തിനും കാരണം നമ്മുടെ നിശ്ശബ്ദത; രോഷം പ്രകടിപ്പിച്ച് നടി അമല പോൾ
text_fieldsഹാഥറസിൽ കൊല്ലെപ്പട്ട പെൺകുട്ടിയുടെ ദുരവസ്ഥയിൽ രോഷം പ്രകടിപ്പിച്ച് നടി അമല പോൾ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലാണ് അനീതിക്കെതിരെ ഇനിയും നാം നിശ്ശബ്ദതപാലിക്കുന്നതിനെപറ്റി രോഷം പ്രകടിപ്പിക്കുന്നത്. പെൺകുട്ടികൾക്കുണ്ടാകുന്ന ദുരവസ്ഥകൾക്ക് കാരണം സമൂഹത്തിെൻറ നിശ്ശബ്ദതയാണെന്ന് അമല പോസ്റ്റിൽ പറഞ്ഞു.
'അവളെ ബലാത്സംഗം ചെയ്തു, അവളെ കൊന്നു, പിന്നീടവളെ കത്തിച്ച് ചാരമാക്കി. ആരാണിത് ചെയ്തത്? ജാതി വ്യവസ്ഥയല്ല, യുപി പൊലീസോ, യോഗി ആദിത്യനാഥോ അല്ല. നമ്മളിൽ നിശ്ശബ്ദത പാലിക്കുന്നവരാരോ അവരാണിത് ചെയ്തത്'-എന്നാണ് അമലയുടെ സ്റ്റോറി. എന്നാൽ അമല സംഘപരിവാർ ന്യായീകരണം അതേപടി നിരത്തുകയാണെന്ന് ആരോപിച്ചും സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
സംഭവത്തിൽ നിന്ന് പൊലീസിനേയും യോഗി ആദിത്യനാഥിനേയും കുറ്റവിമുക്തരാക്കാനുള്ള സംഘപരിവാർ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരംകാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് ഇവർ പറയുന്നു. പെൺകുട്ടിയുടെ കൊലപാതകം മൂടിവയ്ക്കാനും തെളിവ് നശിപ്പിക്കുന്നതിനും ശ്രമിക്കുന്നത് യി.പി പൊലീസാണ്. അവരാണ് യഥാർഥ പ്രതികളെന്നുമാണ് ഇവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.