ലെന അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റല്ലെന്ന് ഇന്ത്യൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ

കൊച്ചി: നടി ലെനക്കെതിരെ ഇന്ത്യൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ. മാനസികാരോഗ്യത്തെക്കുറിച്ച് നടി പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കാവുന്നതല്ലെന്നും അവരുടെ അഭിപ്രായങ്ങൾ മുഖവിലയ്ക്കെടുക്കാനാകില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി.

ലെന അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്‌ അല്ലെന്ന്‌ അന്വേഷണത്തിൽ വ്യക്തമായി. മെന്റൽ ഹെൽത്ത് കെയർ ആക്ട് പ്രകാരം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആകാനുള്ള വിദ്യാഭ്യാസ യോഗ്യതയോ റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ്‌ ഇന്ത്യാ രജിസ്‌ട്രേഷനോ നടിക്കില്ല. അവരുടെ അഭിപ്രായങ്ങൾക്ക്‌ ക്ലിനിക്കൽ സൈക്കോളജി രംഗത്തെ വൈദഗ്‌ധ്യവുമായോ വിശ്വാസങ്ങളുമായോ ബന്ധവുമില്ല.

ഈഗോ ഇല്ലാതായാൽ മൈഗ്രെയ്ൻ ഇല്ലാതാകുമെന്നും, കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നുകൾ ആരോഗ്യപ്രശ്നമുണ്ടാക്കും എന്നിങ്ങനെയുള്ള വാദങ്ങൾ അടുത്തിടെ നൽകിയ അഭിമുഖത്തിൽ ലെന ഉന്നയിക്കുന്നുണ്ട്.

കൂടാതെ, പൂർവ ജന്മത്തിലെ കാര്യങ്ങൾ തനിക്ക് ഓർമ്മയുണ്ടെന്നും താൻ ബുദ്ധ സന്യാസിയായിരുന്നുവെന്നും, 63ാമത്തെ വയസ്സിൽ ടിബറ്റിൽ വച്ചായിരുന്നു മരണം. അതിനാലാണ് തല മൊട്ടയടിച്ചതും ഹിമാലയത്തിൽ പോകാൻ തോന്നിയതും. മോഹൻലാലിനെ ആത്മീയ ഗുരുവായാണ് കാണുന്നത് എന്നായിരുന്നു ലെന അഭിമുഖത്തിൻ പറഞ്ഞത്.

ലെനയുടെ വാദങ്ങൾക്കെതിരെ സമൂഹമാധ്യമത്തിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ലെനയുടെ പ്രസ്താവനയും ക്ലിനിക്കല്‍ സൈക്കോളജിയും തമ്മില്‍ ബന്ധവുമില്ലെന്നും പ്രസ്താവനയുടെ ഉത്തരവാദിത്വം ലെനയ്ക്ക് മാത്രമായിരിക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി,

Tags:    
News Summary - Actress Lena - Clinical Psycologist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.