രാജിവെച്ചതിന്​ നന്ദി; രാഷ്​ട്രീയ ബന്ധമുള്ളവരെ ഇനി തലപ്പത്തേക്ക്​ കൊണ്ടുവരരുത്​ -നടി രഞ്ജിനി

സ്ത്രീപീഡന പരാതി അറിയിക്കാനുള്ള ചാനല്‍ പരിപാടിയില്‍ യുവതിയോട് ക്ഷുഭിതയായി പെരുമാറിയ സംഭവത്തിന്​ പിന്നാലെ രാജിവെച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്​ നന്ദിയറിയിച്ച്​ നടി രഞ്ജിനി. ഏതെങ്കിലും രാഷ്​ട്രീയ ബന്ധമുള്ള വ്യക്​തികളെ വനിതാകമീഷൻ പോലുള്ള ഏജൻസികളുടെ തലപ്പത്തേക്ക് നിയമിക്കരുതെന്നാണ്​ സർക്കാരിനോടുള്ള അഭ്യർഥനയെന്നും ഫേസ്​ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ നടി വ്യക്തമാക്കി.

രഞ്​ജിനിയുടെ ഫേസ്​ബുക്ക്​ പോസ്റ്റ്​

നിങ്ങൾ രാജിവെച്ചതിന്​ നന്ദിയുണ്ട്​ മാഡം...

വനിതാകമീഷൻ പോലുള്ള ഏജൻസികളുടെ തലപ്പത്തേക്ക്​ ഏതെങ്കിലും രാഷ്​ട്രീയ ബന്ധമുള്ള വ്യക്​തികളെ നിയമിക്കരുതെന്നാണ്​ സർക്കാരിനോടുള്ള ഞങ്ങളുടെ അഭ്യർഥന. കാരണം അത്തരക്കാരുടെ അനാവശ്യമായ സ്വാധീനവും പക്ഷപാതപരമായ നടപടികളും ഇരകൾ​ അനീതിയും പക്ഷപാതവും നേരിടുന്നതിലേക്ക്​ നയിക്കും. കൂടാതെ, ഇരകളുടെയും അവരുടെ കുടുംബങ്ങളുടെയും ധാർമ്മികത, സ്വകാര്യത, ഭരണഘടനാ അവകാശങ്ങൾ എന്നിവ ലംഘിക്കുന്ന കൗൺസിലിങ്​ മീഡിയ പ്രോഗ്രാമുകൾ ദയവായി നിരോധിക്കുക നിരവധി വർഷങ്ങളായി ഞാൻ അതിനെതിരെ ശബ്ദമുയർത്തിക്കൊണ്ടിരിക്കുകയാണ്​.

ഇതിലൂടെ നമ്മുടെ രാജ്യത്തിന്​ മറ്റൊരു 'കേരള മോഡൽ' സംഭാവന ചെയ്യാൻ നമുക്കാവ​െട്ട...



Tags:    
News Summary - actress ranjini reacts to mc josephines resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.