നടി രമ്യ നമ്പീശന്റെ സഹോദരനും സംഗീതസംവിധായകനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനായി. ഡെബി സൂസൻ ചെമ്പകശേരിയാണ് വധു. ജൂൺ 12 നായിരുന്നു വിവാഹം. വിവാഹശേഷം കൊച്ചിയിൽ പ്രിയപ്പെട്ടവർക്കായി വിരുന്നൊരുക്കിയിരുന്നു. ജയസൂര്യ, ജോമോൾ, ഭാവന, ശിൽപ ബാല, മൃദുല മുരളി, ഷഫ്ന, വിനീത്, അഭയ ഹിരൺമയി, ഇന്ദ്രൻസ് തുടങ്ങി സിനിമാ–സംഗീത മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തു.
10 വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം. ഈ വർഷം ഏപ്രിൽ ആയിരുന്നു രാഹുലിന്റെയും ഡെബി സൂസന്റെയും വിവാഹനിശ്ചയം നടന്നത്.
മലയാളസിനിമയിലെ യുവസംഗീതസംവിധായകരിൽ പ്രധാനിയാണ് രാഹുൽ സുബ്രഹ്മണ്യൻ. 2013ൽ പുറത്തിറങ്ങിയ ‘മങ്കിപെൻ’ എന്ന ചിത്രത്തിനു സംഗീതമൊരുക്കിയാണ് രാഹുൽ ചലച്ചിത്രസംഗീതമേഖലയിലേക്കു ചുവടു വച്ചത്. പിന്നീട് 'ജോ ആൻഡ് ദ് ബോയ്', 'സെയ്ഫ്', 'മേപ്പടിയാൻ', 'ഹോം' തുടങ്ങിയവയാണ് രാഹുൽ ഈണമൊരുക്കിയ മറ്റു ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.