കോഴിക്കോട്: ദേശീയ ചലച്ചിത്ര അവാർഡ് ക്രൂര തമാശയായി അധഃപതിച്ചുവെന്ന് വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. നല്ലതെന്ന് നമ്മൾ വിശ്വസിക്കുന്ന സിനിമകളൊന്നും പട്ടികയിൽ വരുന്നില്ലെന്നും അടൂർ പറഞ്ഞു. കോഴിക്കോട് ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ ജോൺ എബ്രഹാം പുരസ്കാരങ്ങൾ നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ പുരസ്കാരങ്ങൾക്ക് തിരഞ്ഞെടുക്കുന്ന സിനിമകളുടെ മാനദണ്ഡങ്ങൾ എന്താണെന്നുപോലും വ്യക്തമല്ല. ഒരുകാലത്ത് രാജ്യത്തെ പ്രഗല്ഭരായ ചലച്ചിത്രകാരന്മാരെയും നിരൂപകരെയും കലാകാരന്മാരെയുമായിരുന്നു ജൂറിയായി തിരഞ്ഞെടുത്തിരുന്നത്. ഇപ്പോൾ ദേശീയ അവാർഡിന് അജ്ഞാതരായ ജൂറിയാണ്. ജൂറി ചെയർമാനെപോലും ഇതിനു മുമ്പ് കേട്ടിട്ടില്ല. തട്ടുപൊളിപ്പൻ സിനിമകളാണ് അവർക്ക് മികച്ച സിനിമ. എന്തുകൊണ്ടാണ് അവർ ജൂറി ആകുന്നതെന്നും ആ സിനിമകൾക്ക് എന്തുകൊണ്ടാണ് അവാർഡ് കൊടുക്കുന്നതെന്നും നമുക്കറിയാം. ഇത് അന്യായമാണ് എന്നേ പറയാനുള്ളൂ. കേരളത്തെ എല്ലാ രംഗത്തുനിന്നും പുറന്തള്ളാൻ ശ്രമം നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.