മമ്മൂട്ടിയിൽ നിന്ന് ഇതല്ല പ്രതീക്ഷിച്ചതെന്ന് ആരാധകർ! അഖിൽ അക്കിനേനിയുടെ 'ഏജന്റ്' നിരാശപ്പെടുത്തിയോ?

 പ്രഖ്യാപനം മുതൽ പ്രേക്ഷരുടെ ഇടയിൽ ചർച്ചയായ ചിത്രമാണ് മമ്മൂട്ടിയും അഖിൽ അക്കിനേനിയും പ്രധാനവേഷത്തിൽ എത്തുന്ന ഏജന്റ്. തെലുങ്കിനെ കൂടാതെ മലയാളം, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ഏപ്രിൽ 28 ന് റിലീസ് ചെയ്ത സ്പൈ ആക്ഷൻ ത്രില്ലർ ഏജന്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അഖിലിന്റേയും മമ്മൂട്ടിയുടേയും പ്രകടനത്തെ പ്രശംസിക്കുന്നതിനോടൊപ്പം തന്നെ വിമർശനവും ഉയരുന്നുണ്ട്.


സ്പൈ ഏജന്റായ റിക്കി എന്ന കഥാപാത്രത്തെയാണ് അഖിൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. കേണൽ മഹദേവായിട്ടാണ് മമ്മൂട്ടി എത്തിയത്. യാത്രക്ക് ശേഷം ടോളിവുഡിൽ എത്തുന്ന മമ്മൂട്ടി ചിത്രമാണിത്. എന്നാൽ പ്രതീക്ഷക്കൊത്ത് എത്തിയില്ലെന്നാണ് ആരാധകർ പറയുന്നത്.



 തിരക്കഥ പരാജയമായിരുന്നെങ്കിലും ആക്ഷൻ രംഗങ്ങൾ ചിത്രത്തിനോട് നീതി പുലർത്തിയെന്നും പ്രേക്ഷകർ ട്വിറ്റ് ചെയ്തു. ഒരു തവണ മാത്രം കാണാൻ പറ്റുന്ന ചിത്രമാണെന്നാണ്   പ്രേക്ഷകർ പറയുന്നത്. ചിത്രത്തിലെ അഖിലിന്റെ ബോഡി ട്രാന്‍സ്‌ഫോര്‍മേഷൻ പ്രേക്ഷരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. അഖിലിന്റെ വൺ മാൻ ഷോയാണ് ചിത്രമെന്നും മമ്മൂട്ടി  കുഴപ്പമില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. 


മമ്മൂട്ടി റോ ചീഫ് കേണല്‍ മേജര്‍ മഹാദേവനായിട്ടാണ് ചിത്രത്തിൽ എത്തുന്നത്. അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരന്റെ കഥാപാത്രത്തെയാണ് അഖില്‍ അക്കിനേനി അവതരിപ്പിക്കുന്നത്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തില്‍ സാക്ഷി വൈദ്യ ആണ് നായിക. "ദി ഗോഡ്" എന്ന നിർണായക വേഷത്തിൽ ഡിനോ മോറിയ എത്തുന്നുണ്ട്.




Tags:    
News Summary - Agent Twitter Review: Akhil Akkineni starrer, a hit or flop? Check out the audience's reaction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.