ഈ കഴിഞ്ഞ നവംബർ 16 ആയിരുന്നു ഐശ്വര്യ റായ്- അഭിഷേക് ബച്ചൻ ദമ്പതികളുടെ മകൾ ആരാധ്യ ബച്ചന്റെ 13ാം പിറന്നാൾ. അമ്മ ഐശ്വര്യക്കൊപ്പമുള്ള താരപുത്രിയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിതാവ് അഭിഷേക് ബച്ചൻ മകളുടെ പിറന്നാൾ ആഘോഷങ്ങളിൽ എത്തിയിരുന്നില്ലെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. മകളുടെ പിറന്നാൾ മറന്നു പോയ അച്ഛൻ എന്നാണ് അഭിഷേകിനെ അന്ന് സോഷ്യൽ മീഡിയ വിശേഷിപ്പിച്ചത്.
ഇപ്പോഴിതാ ആരാധ്യയുടെ പിറന്നാൾ ആഘോഷത്തിൽ നിന്നുളള അഭിഷേക് ബച്ചന്റെ വിഡിയേ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുകയാണ്.ജന്മദിന പാർട്ടിയുടെ സംഘാടകരാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. മകളുടെ പിറന്നാൾ പാർട്ടി ഗംഭീരമാക്കിയത് ഐശ്വര്യയുടെ അഭിഷേകും നന്ദി പറയുന്നതാണ് വിഡിയോയിൽ. ഐശ്വര്യ- അഭിഷേക് വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടയിലാണ് ആരാധ്യയുടെ പിറന്നാൾ എത്തിയത്. വിഡിയോയിലെ നടന്റെ അഭാവം വിവാഹമോചന വാർത്തകൾ ശക്തമാക്കിയിരുന്നു.
അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മകൾക്കൊപ്പം നിൽക്കുന്നതിൽ ഐശ്വര്യയോട് അഭിഷേക് നന്ദി പറഞ്ഞിരുന്നു.ഐശ്വര്യ തന്റെ മകൾക്കൊപ്പമുള്ളതുകൊണ്ടാണ് തനിക്ക് സമാധാനമായി സിനിമ ചെയ്യാൻ പുറത്ത് പോകാൻ സാധിക്കുന്നതെന്നാണ് ജൂനിയർ ബച്ചൻ പറഞ്ഞത്. അതിന് ഐശ്വര്യയോട് വളരെ നന്ദിയുണ്ടെന്നായിരുന്നു നടന്റെ വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.