ഗായിക അഞ്ജു ജോസഫ് വിവാഹിതയായി

ഗായികയും അവതാരകയുമായ അഞ്ജു ജോസഫ് വിവാഹിതയായി. ആദിത്യ പരമേശ്വരനാണ് വരൻ. ആലപ്പുഴ രജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു വിവാഹം. പിന്നീട് അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി വിവാഹ സൽക്കാരം നടത്തി. നടി ഐശ്വര്യ ലക്ഷ്മി, ഗായകരായ മൃദുല വാര്യർ,ശ്രീകാന്ത് തുടങ്ങിയവർ പങ്കെടുത്തു.

അഞ്ജുവാണ് സോഷ്യൽ മീഡിയയിലൂടെ വിവാഹ വാർത്ത പങ്കുവെച്ചത്.‘ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷയും സ്വപ്നവും’ എന്ന അടിക്കുറിപ്പിനൊപ്പമാണ് വിവാഹചിത്രം അഞ്ജു പങ്കിട്ടത്.

‘ഡോക്ടര്‍ ലവ്’ എന്ന ചിത്രത്തിലൂടെയാണ് അഞ്ജു സിനിമ പിന്നണി ഗാനരംഗത്ത് അരങ്ങേറിയത്. അര്‍ച്ചന 31 നോട്ടൗട്ട് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ അഞ്ജുവിന്റെ കവർ സോങ്ങുകൾക്കും വലിയ ആരാധകരുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.