'പൈങ്കിളിക്കും പ്രണയം'; ആവേശം ടീമിന്റെ പൈങ്കിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ആവേശം സിനിമയിലെ അമ്പാനായി വേഷമിട്ട സജിന്‍ ഗോപു നായകനായെത്തുന്ന പുതിയ ചിത്രം പൈങ്കിളിയുടെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. അനശ്വര രാജനാണ് നായിക. അടുത്ത വര്‍ഷം ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേ റിലീസായാണ് ചിത്രം പുറത്തിറങ്ങുക.

പ്രണയം പൈങ്കിളിയാണെന്നു പറയുമ്പോഴും ആ പൈങ്കിളിക്കൊരു പ്രണയമുണ്ടെന്ന് മറക്കരുതേ സുഹൃത്തേ..- എന്ന അടിക്കുറിപ്പിലാണ് റിലീസ് തിയതി പങ്കുവച്ചത്. ചന്തു സലിംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.




 


ശ്രീജിത്ത് ബാബു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, അര്‍ബന്‍ അനിമല്‍ എന്നീ ബാനറുകളില്‍ ഫഹദ് ഫാസിലും ജിത്തു മാധവനും ചേര്‍ന്നാണ് നിര്‍മാണം. ജിത്തു മാധവന്‍ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അര്‍ജുന്‍ സേതു ആണ്. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം. കിരണ്‍ ദാസം എഡിറ്റിങ് നിര്‍വഹിക്കുന്നു.

Tags:    
News Summary - Sajin gopu and anaswara rajan painkili Movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.