വിഷ്ണു ഭരതന്‍ കഥയെഴുതി സംവിധാനം ചെയ്ത ഹൊറർ റൊമാന്റിക് ചിത്രം ഫീനിക്‌സ് ഒ.ടി.ടിയിലേക്ക്. മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതിയ ചിത്രം ആമസോൺ പ്രൈമിലാണ് സ്ട്രീം ചെയ്യുന്നതെന്നാണ് വിവരം. തീയതി പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
റിനീഷ് കെ എൻ നിർമിച്ച ഫീനിക്സില്‍ ചന്തുനാഥ്, അനൂപ് മേനോൻ, അജു വർഗീസ്, ഡോ. റോണി രാജ്, അജി ജോൺ, അജിത് തലപ്പിള്ളി, ആശാ അരവിന്ദ്, നിജിലാ കെ ബേബി, സിനി ഏബ്രഹാം, ജെസ് സ്വീജൻ, അബ്രാം രതീഷ്, അജി ജോണ്‍, ആരാധ്യ, രഞ്‍ജ്‍നി, രാജൻ, പോള്‍ ഡി ജോസഫ്, രാഹുല്‍ നായര്‍ ആര്‍, ഫേവര്‍ ഫ്രാൻസിസ്എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബിഗിൽ ബാലകൃഷ്‍ണന്റേതാണ് ഫീനിക്സ് എന്ന ചിത്രത്തിന്റെ ആശയം. സാം സി എസാണ് സംഗീത സംവിധാനം നിര്‍വഹിച്ചിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ആൽബി. കലാസംവിധാനം ഷാജി നടുവിൽ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ ഡിനോ ഡേവിഡ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ രാഹുൽ ആർ ശർമ എക്സിക്യുട്ടീവ് പ്രൊഡ്യുസർ ഷിനോജ് ഒടാണ്ടിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.