അയോധ്യയിലെ വാനരന്മാർക്ക് ഭക്ഷണം നല്‍കാന്‍ ഒരു കോടി രൂപ സംഭാവന നല്‍കി അക്ഷയ് കുമാര്‍

അയോധ്യയിലെ കുരങ്ങുകൾക്ക് ഭക്ഷണത്തിനായി ഒരു കോടി രൂപ സംഭാനവന നൽകി നടൻ അക്ഷയ് കുമാർ.ആഞ്ജനേയ സേവ ട്രസ്റ്റിനാണ് പണം കൈമാറിയത്. 1200-ഓളം കുരങ്ങുകൾക്ക് പ്രതിദിനം ഭക്ഷണം നൽകാനുള്ള സഹായമാണ് താരം നൽകിയിരിക്കുന്നതെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

മാതാപിതാക്കളായ ഹരി ഓമിന്റെയും അരുണ ഭാട്ടിയുടെയും ഭാര്യാപിതാവ് രാജേഷ് ഖന്നയുടെയും പേരിലാണ് അക്ഷയ് കുമാർ പണം നൽകിയത്. ജഗത്ഗുരു സ്വാമി രാഘവാചാര്യ ജി മഹാരാജിന്റെ കീഴിലുള്ള ട്രസ്റ്റാണ് ആഞ്ജനേയ സേവ ട്രസ്റ്റ്. അക്ഷയ് കുമാറിന്റെ അയോദ്ധ്യയിലേക്കുളള ദീപാവലി സമ്മാനമാണിതെന്ന് താരത്തോട് ചേർന്നുനിൽക്കുന്ന വൃത്തങ്ങൾ പറയുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് നടൻ അക്ഷയ് കുമാർ.കഴിഞ്ഞ മാസം ഹാജി അലി ദർഗ നവീകരണ പദ്ധതിക്കായി നടൻ1.21 കോടി രൂപ സംഭാവന നൽകിയിരുന്നു.

നിരവധി ചിത്രങ്ങളാണ് അക്ഷയ് കുമാറിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. രോഹിത് ഷെട്ടിയുടെ സിങ്കം എഗെയ്‌നിൽ ആണ് ഉടൻ റിലീസിനെത്തുന്ന ചിത്രം. ദീപാവലിക്ക് ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിൽ അതിഥി വേഷത്തിലാണ് നടൻ എത്തുന്നത്. ഹൗസ്‌ഫുൾ 5, വെൽക്കം ടു ദി ജംഗിൾ, സ്കൈ ഫോര്‍സ്,പ്രിയദർശൻ ചിത്രം ഭൂത ബംഗ്ല എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്നത്. 14 കൊല്ലത്തിന് ശേഷമാണ് പ്രയദര്‍ശനും അക്ഷയ് കുമാറും ഒന്നിക്കുന്നത്.

Tags:    
News Summary - Akshay Kumar donates Rs 1 crore to support monkey feeding initiative in Ayodhya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.