പ്രിയദർശനും അക്ഷയ് കുമാറും ഒന്നിക്കുന്നു; ഒരുങ്ങുന്നത് ബ്ലാക്ക് മാജിക് ചിത്രം

രു ഇടവേളക്ക് ശേഷം അക്ഷയ് കുമാറും സംവിധായകൻ പ്രിയദർശനും വീണ്ടും ഒന്നിക്കുന്നു. ഏക്താ കപൂറാണ് ചിത്രം നിർമിക്കുന്നത്. കോമഡി ഹൊറർ- ഫാന്റസി ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. പ്രിയദർശനാണ് പുതിയ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. നേരത്തെ തന്നെ അക്ഷയ് കുമാർ- പ്രിയദർശൻ ചിത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ബോളിവുഡിൽ സജീവമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് പ്രിയദർശന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണം ഉണ്ടായത്.

'രാമക്ഷേത്രത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടുള്ള തന്റെ ഡോക്യു-സീരീസ് പൂർത്തിയായി. അക്ഷയ് കുമാറിനൊപ്പം വളരെ പ്രധാനപ്പെട്ട ഒരു ചിത്രം ആരംഭിക്കാൻ പോകുകയാണ്. ബ്ലോക്ബസ്റ്റർ ചിത്രമായ 'ഭൂൽ ഭുലയ്യ' പോലെയുള്ള ചിത്രമല്ല ഇതെന്നും ഫാന്റസി, ബ്ലാക്ക് മാജിക് പശ്ചാത്തലത്തിൽ, ഇന്ത്യയിലെ പഴയ അന്ധവിശ്വാസങ്ങളെ കുറിച്ചുള്ളതായിരിക്കും.

അക്ഷയ്ക്കൊപ്പം സഹകരിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ഇമോഷൻസ് നന്നായി കൈകാര്യം ചെയ്യുന്ന നടനാണ് അദ്ദേഹം. ഒരു നല്ല സിനിമ ചെയ്യാൻ കാത്തിരിക്കുകയായിരുന്നു. ഇത് തീർച്ചയായും​ അത്തരമൊരു ചിത്രമാകുമെന്നാണ് കരുതുന്നത്'- പ്രിയദർശൻ കൂട്ടിച്ചേർത്തു

14 വർഷങ്ങൾക്ക് ശേഷമാണ് അക്ഷയ് കുമാറും- പ്രിയദർശനം ഒന്നിക്കുന്നത്. ഹേരാ ഫേരി, ഗരം മസാല, ഭാഗം ഭാഗ്, ദേ ദന ദാൻ എന്നിങ്ങനെ നിരവധി ഹിറ്റ് കോമഡി ചിത്രങ്ങൾ അക്ഷയ്- പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയിട്ടുണ്ട്. 2010-ൽ പുറത്തിറങ്ങിയ ഖട്ടാ മീതയാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. 

Tags:    
News Summary - Akshay Kumar, Priyadarshan To Collaborate After 14 Years For A Fantasy Comedy Film; Deets Inside

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.