മുംബൈ: ബോളിവുഡിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് ആലിയ ഭട്ട്. താരകുടുംബത്തിൽ ജനിച്ച് വളർന്ന ആലിയ വളരെ ചെറുപ്രായത്തിൽ തന്നെ സിനിമയിൽ ചുവട് ഉറപ്പിക്കുകയായിരുന്നു. ഇന്ന് ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് ആലിയ ഭട്ട്.
കരൺ ജോഹർ സംവിധാനം ചെയ്ത സ്റ്റുഡൻസ് ഓഫ് ദ് ഇയർ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ആലിയ ഭട്ടിന് പത്താം ക്ലാസ് വിദ്യാഭ്യാസയോഗ്യത മാത്രമാണുളളത്. പത്താം ക്ലാസ് പഠനത്തിന് ശേഷം സിനിമയിൽ എത്തിയ നടി അഭിനയത്തിന് കൂടുതൽ പ്രധാന്യം നൽകുകയായിരുന്നു.
പഠിക്കാൻ മിടുക്കിയായ ആലിയക്ക് പത്താം ക്ലാസിൽ 71 ശതമാനത്തിലധികം മാർക്കുണ്ടായിരുന്നു. അഭിനയത്തിനോടുള്ള താൽപര്യം കൊണ്ടാണ് പിന്നീട് പഠനം തുടരാഞ്ഞത്. അഭിനയം കരിയറായി സ്വീകരിച്ചെങ്കിലും നടിക്ക് വായനയോട് അതിയായ താൽപര്യമുണ്ട്. ഇൻസ്റ്റഗ്രാമിൽ പുസ്തകങ്ങളുടേയും മറ്റും ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്
അമ്മയാവാൻ തയാറെടുക്കുന്നതിനെ തുടർന്ന് സിനിമയിൽ അത്രയധികം സജീവമല്ല ആലിയ ഭട്ട്. നിരവധി ചിത്രങ്ങളാണ് നടിയുടേതായി റിലീസിനൊരുങ്ങുന്നത്. ബ്രഹ്മാസ്ത്രയാണ് ഇനി പുറത്ത് ഇറങ്ങാനുള്ള ചിത്രം. അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബറിലാണ് തിയറ്ററുകളിൽ എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.