മുംബൈ: സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ഗംഗുഭായ് കത്യവാഡിയുടെ ട്രെയിലർ കണ്ടതിന് ശേഷം ആളുകൾ തന്നെ '4 അടി ഉയരമുള്ള അമിതാഭ് ബച്ചൻ' എന്ന് വിശേഷിപ്പിക്കുന്നുണ്ടെന്ന് ആലിയ ഭട്ട്. സിനിമയുടെ പ്രമോഷന് വേണ്ടി സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.
''സിനിമയുടെ ട്രെയിലർ കണ്ട ധാരാളം ആളുകൾ എന്നെ സമീപിച്ചത് ഭാവനാസമ്പന്നനും വിവേകിയുമായ ഒരു വ്യക്തിയെ ഇത് ഓർമ്മിപ്പിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് . അതെങ്ങനെ സംഭവിച്ചെന്ന് എനിക്കറിയില്ല. '4 അടി ഉയരമുള്ള അമിതാഭ് ബച്ചൻ' എന്നാണ് ആളുകൾ വിശേഷിപ്പിച്ചത്. ഒരു നടിയെന്ന നിലയിൽ ഞാൻ വൈദഗ്ധ്യം നേടിയിട്ടില്ലായിരിക്കാം. സഞ്ജയ് ലീല ബൻസാലി വിനോദം നിറഞ്ഞ ചിത്രീകരണമാണ് ആഗ്രഹിച്ചിരുന്നത്. ചിത്രത്തിലുടനീളം അത് നിലനിർത്തുക ബുദ്ധിമുട്ടായിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ സിനിമ കഷ്ടതകൾ നിറഞ്ഞതാണെന്ന് ഞാൻ പറഞ്ഞാലും രസകരമായിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.''
സഞ്ജയ് ലീല ബൻസാലി സംവിധാനം നിർവഹിച്ച ഏറ്റവും പുതിയ ചിത്രമാണ് 'ഗംഗുഭായ് കത്യവാഡി'. ചിത്രം ഫെബ്രുവരി 25 ന് പ്രദർശിപ്പിക്കും. എഴുത്തുകാരനായ ഹുസൈൻ സെയ്ദിയുടെ മാഫിയ ക്വീൻസ് ഓഫ് മുംബൈ എന്ന പുസ്തകത്തിലെ ഒരു അധ്യായത്തിൽ നിന്നാണ് ഗംഗുബായ് കത്യവാഡി രൂപപ്പെടുത്തിയിരിക്കുന്നത്. 1960 കളിൽ മുംബൈയിലെ റെഡ് ലൈറ്റ് ഏരിയയായ കാമാത്തിപുരയിൽ നിന്നുള്ള ഏറ്റവും ശക്തയായ സ്ത്രീകളിൽ ഒരാളായ ഗംഗുബായിയുടെ വേഷത്തിലാണ് ആലിയ ഭട്ട് അഭിനയിക്കുന്നത്. ഒരു വേശ്യാലയത്തിന്‍റെ തലവയായും കാമാത്തിപുരയിലെ ഒരു രാഷ്ട്രീയ നേതാവായും ഉള്ള നായികയുടെ യാത്രയാണ് സിനിമ കാണിക്കുന്നത്.
ചിത്രത്തിൽ അജയ് ദേവ്ഗണും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയിലെ അജയ്യുടെ ലുക്ക് ഇതുവരെ പുറത്തുവിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.