ഇഷ്ടമില്ലാത്തവര്‍ എന്റെ സിനിമ കാണേണ്ട; വിമർശകരോട് ആലിയ ഭട്ട്...

 ലിയ ഭട്ടിന്റെ ഏറ്റവും പുതിയ ചിത്രമാണ് ബ്രഹ്മാസ്ത്ര. രണ്ട് ഭാഗങ്ങളിലായി പുറത്ത് ഇറങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗ സെപ്റ്റംബർ 9നാണ് തിയറ്ററിൽ എത്തുന്നത്. രൺബീർ കപൂർ ആണ് ചിത്രത്തിലെ നായകൻ. ആലിയയും രൺബീറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.

ബോളിവുഡ് ചിത്രങ്ങൾക്ക് നേരെ ബഹിഷ്കരണാഹ്വാനങ്ങൾ തകൃതിയായി നടക്കുമ്പോഴാണ് അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്ര റിലീസിനായി ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രചരണ പരിപാടികൾ നടക്കുമ്പോൾ നടി ആലിയ ഭട്ടിനെതിരെ രൂക്ഷ വിമർശനം ഉയരുകയാണ്. സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചോദ്യത്തിന് നടി നൽകിയ ഉത്തരമാണ്  അടിസ്ഥാനം.

 മിഡ്-ഡേക്ക് നൽകിയ അഭിമുഖത്തിലാണ് സ്വജനപക്ഷപാതത്തിന്റെ പേരിൽ നേരിടേണ്ടി വന്ന ആക്രമണത്തെ കുറിച്ച് നടി പറഞ്ഞത്. വിമർശനത്തിന് ഇരയായപ്പോൾ ശരിക്കും വിഷമം തോന്നി. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്‍   എന്ന് ചിന്തിച്ചു. എന്നെ ഇഷ്ടമല്ലാത്ത ആളുകൾ എന്റെ ചിത്രങ്ങൾ കാണരുത് - ആലിയ പറഞ്ഞു. 

ഡാർലിങ്സാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ആലിയ ഭട്ടിന്റെ ചിത്രം. നെറ്റ്ഫ്ലിക്സിലാണ് സിനിമ റിലീസ് ചെയ്തത്.

Tags:    
News Summary - Alia Bhatt Send message for haters: ‘If you don’t like me, don’t watch me, went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.