മുംബൈ: ബോളിവുഡ് നടി ആലിയ ഭട്ടിന് കോവിഡ്. വെള്ളിയാഴ്ച ഫേസ്ബുക്കിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം ആലിയ ഭട്ട് അറിയിച്ചത്. വീട്ടു നിരീക്ഷണത്തിൽ തുടരുകയാണെന്നും താരം പറഞ്ഞു.
എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉടൻ തന്നെ ക്വാറന്‍റീനിൽ പോയി. ഡോക്ടർമാരുടെ നിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. എല്ലാവരും നൽകിയ പിന്തുണക്കും സ്നേഹത്തിനും നന്ദി -ആലിയ ഫേസ്ബുക്കിൽ കുറിച്ചു.
നേരത്തെ സഹതാരമായ രൺബീർ കപൂറിനും സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മൂവരും 'ഗാഗുഭായ് കത്തിവാഡി' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ഒരുമിച്ചായിരുന്നു. രൺബീർ കപൂർ കഴിഞ്ഞയാഴ്ച കോവിഡിൽ നിന്ന് മുക്തി നേടിയിരുന്നു. സഞ്ജയ് ലീല ബൻസാലിക്കും രോഗമുക്തിയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.