ഭാര്യയുടെ പിറന്നാൾ ആഘോഷമാക്കി അല്ലു അർജുൻ; സുവർണ ക്ഷേത്രത്തിൽ നിന്നുള്ള ചിത്രം വൈറലാവുന്നു...

ഭാര്യയുടെ പിറന്നാൾ ആഘോഷമാക്കി അല്ലു അർജുൻ. അമൃത്സറിൽ വെച്ചാണ് ഭാര്യ സ്നേഹ റെഡിയുടെ പിറന്നാൾ ആഘോഷിച്ചത്. കുടുംബത്തിനോടൊപ്പം സുവർണ്ണ ക്ഷേത്രം സന്ദർശിക്കുകയും ചെയ്തു.

വ്യാഴാഴ്ചയായിരുന്നു ഭാര്യ സ്നേഹ റെഡ്ഡിയുടെ 37-ാം പിറന്നാൾ. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. "ഹാപ്പി ബർത്ത്‌ഡേ ക്യൂട്ടി" എന്നാണ് അല്ലു ചിത്രത്തിനൊപ്പം കുറിച്ചത്. ഒപ്പം അമൃത്സറിലെ അനുഭവവും പങ്കുവെച്ചിട്ടുണ്ട്. "മാജിക്കൽ" എന്നാണ് വിശേഷിപ്പിച്ചത്. സ്‌നേഹ, അയാൻ, അർഹ എന്നിവർക്കൊപ്പം നിൽക്കുന്ന വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആഘോഷങ്ങളിൽ നിന്നുള്ള മറ്റൊരു ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. സ്നേഹ കേക്ക് മുറിക്കുന്ന ചിത്രമായിരുന്നു അത്. സാധാരണക്കാരനായി സുവർണ ക്ഷേത്രത്തിൽ എത്തി ക്യൂ നിൽക്കുന്ന അല്ലുവിന്റെ ചിത്രങ്ങൾ  ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

അതേസമയം പുഷ്പ: ദി റൈസിന്റെ മഹത്തായ വിജയത്തിന് ശേഷം അല്ലു അർജുൻ അടുത്തതായി അഭിനയിക്കുന്നത്, പുഷ്പ: ദി റൂൾ എന്ന ചിത്രത്തിലാണ്. ഒക്ടോബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് താരം ആരംഭിക്കും. 2023 പകുതിയോടെ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നതെന്നാണ് സൂചന. 

Tags:    
News Summary - Allu Arjun visits Golden Temple as he celebrate wife Sneha Reddy’s birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.