സുഴൽ - ദി വോർടെക്‌സ് എന്ന തമിഴിലെ ആദ്യത്തെ ദൈർഘ്യമേറിയ സ്ക്രിപ്റ്റഡ് ഒറിജിനൽ സീരീസിന്റെ ട്രെയിലർ പ്രൈം വീഡിയോ ഇന്ന് പുറത്തിറക്കി. പുഷ്കറും ഗായത്രിയും ചേർന്ന് എഴുതിയ സുഴൽ-ദി വോർട്ടക്സ് എന്ന അന്വേഷണാത്മക നാടകം സംവിധാനം ചെയ്തിരിക്കുന്നത് ബ്രമ്മ, അനുചരൺ. എം എന്നിവർ ആണ്.
ഒരു സ്‌കൂൾ വിദ്യാർത്ഥിനിയുടെ തിരോധാനത്തെത്തുടർന്ന് ഒരു ചെറിയ വ്യാവസായിക നഗരത്തിൽ നാശം വിതച്ച സംഭവങ്ങളിലൂടെയുള്ള കൗതുകകരവും ആവേശകരവുമായ യാത്ര ആയിരിക്കും 8 എപ്പിസോഡുകളുള്ള ഈ അന്വേഷണ നാടകം. കതിർ, ഐശ്വര്യ രാജേഷ്, ശ്രിയ റെഡ്ഡി, രാധാകൃഷ്ണൻ പാർത്ഥിബൻ തുടങ്ങിയ അഭിനേതാക്കൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന, തമിഴ് പരമ്പരയായ സുഴൽ - ദി വോർട്ടക്സ് ഹിന്ദി, കന്നഡ, മലയാളം, തെലുങ്ക്, ഇംഗ്ലീഷ് എന്നിവയുൾപ്പെടെ ഒന്നിലധികം ഇന്ത്യൻ ഭാഷകളിലും ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, ജാപ്പനീസ്, പോളിഷ്, പോർച്ചുഗീസ്, കാസ്റ്റിലിയൻ സ്പാനിഷ്, ലാറ്റിൻ സ്പാനിഷ്, അറബിക്, ടർക്കിഷ് തുടങ്ങിയ വിദേശ ഭാഷകളിലും പുറത്തിറങ്ങും.
ചൈനീസ്, ചെക്ക്, ഡാനിഷ്, ഡച്ച്, ഫിലിപ്പിനോ, ഫിന്നിഷ്, ഗ്രീക്ക്, ഹീബ്രു, ഹംഗേറിയൻ, ഇന്തോനേഷ്യൻ, കൊറിയൻ, മലായ്, നോർവീജിയൻ ബോക്ം, റൊമാനിയൻ, റഷ്യൻ, സ്വീഡിഷ്, തായ്, ഉക്രേനിയൻ, വിയറ്റ്നാമീസ് തുടങ്ങി നിരവധി വിദേശ ഭാഷകളിൽ ഈ സീരീസ് സബ്ടൈറ്റിലുകളോടെ ലഭ്യമാകും. ജൂൺ 17 മുതൽ ഇന്ത്യയിലെയും മറ്റ് 240 രാജ്യങ്ങളിലെയും പ്രദേശങ്ങളിൽ ഉള്ള പ്രൈം അംഗങ്ങൾക്ക് സുഴൽ - ദി വോർട്ടക്സ് കാണാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.