രജനി ഒട്ടും മാറിയിട്ടില്ല...! സന്തോഷം പങ്കുവെച്ച് അമിതാഭ് ബച്ചൻ

ജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടൈയൻ. ചിത്രത്തിൽ നടൻ അമിതാഭ് ബച്ചൻ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ സെറ്റിൽ ജോയിൻ ചെയ്തിരിക്കുകയാണ് ബിഗ് ബി. ഇൻസ്റ്റഗ്രാമിൽ രജനിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. രജനിക്ക് ഒട്ടും മാറ്റമില്ലെന്നും വീണ്ടും ഒന്നിച്ച് അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും ബച്ചൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ബച്ചനെ സ്വാഗതം ചെയ്തുകൊണ്ട് ലൈക പ്രൊഡക്ഷൻ ഹൗസും എത്തിയിട്ടുണ്ട്.നിലവിൽ ബച്ചന്റേയും രജനിയുടേയും കോമ്പിനേഷൻ സീനുകളാണ് ചിത്രീകരിക്കുന്നത്.

വേട്ടൈയന്റെ അവസാനഘട്ട ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് റിപ്പോർട്ട്. അമിതാഭ് ബച്ചന് ചിത്രത്തില്‍ സുപ്രധാന റോളാണ് എന്നാണ് വിവരം. ഫസ്റ്റ് ഷെഡ്യൂളില്‍ അമിതാഭും രജനിയും തമ്മിലുള്ള കോമ്പോ സംവിധായകന്‍ ജ്ഞാനവേല്‍ ഷൂട്ട് ചെയ്തിരുന്നു. മലയാളി താരം മഞ്ജു വാര്യരും നടൻ ഫഹദ് ഫാസിലും സിനിമയിൽ നിർണ്ണായക വേഷത്തിലെത്തുന്നുണ്ട്. റാണ ദഗുബതി , ദുഷാര വിജയന്‍, റിതിക സിങ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് ചിത്രം നിർമിക്കുന്നത് . അനിരുദ്ധ് ആണ് സംഗീതം. ഒക്ടോബറിലാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

ലോകേഷ് കനകരാജ് ചിത്രം കൂലിയാണ് അടുത്ത രജനി ചിത്രം. ബോളിവുഡ് നടൻ രണ്‍വീര്‍ സിങ്ങിനെ ചിത്രത്തിലേക്ക് ലോകേഷ് പരിഗണിക്കുന്നുണ്ട് എന്ന് റിപ്പോർട്ടുണ്ട്.

Tags:    
News Summary - Amitabh Bachchan calls Rajinikanth 'same simple, down-to-earth dynamic star'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.