ബച്ചൻ എങ്ങനെ അശ്വത്ഥാമാവായി; ചിത്രവുമായി മേക്കപ്പ് ആർട്ടിസ്റ്റ്

 പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രമാണ് കൽക്കി 2898 എഡി. ജൂൺ 27 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ്  ലഭിക്കുന്നത്. 625 കോടിയാണ് ചിത്രത്തിന്റെ അഞ്ച് ദിവസത്തെആഗോള ബോക്സോഫീസ് കളക്ഷൻ. ആറ് ദിവസത്തെ ഇന്ത്യയിലെ കളക്ഷൻ 362.96 കോടിയാണ്.

കൽക്കിയിൽ പ്രഭാസിനൊപ്പം ചർച്ചയായ കഥാപാത്രമാണ് നടൻ അമിതാഭ് ബച്ചന്റെ അശ്വത്ഥാമാവ്. പഞ്ച് ഡയലോഗും മാസ് ആക്ഷൻ രംഗങ്ങളുമായി ബച്ചൻ തിയറ്റർ ഇളക്കി മറിച്ചു. ഒരു ഇടവേളക്ക് ശേഷമാണ് പവർ ഫുൾ പ്രകടനവുമായി ബച്ചൻ എത്തുന്നത്.



ഇപ്പോഴിതാ അശ്വത്ഥാമാവ് ആയിട്ടുള്ള ബച്ചന്റെ മേക്കോവർ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടന്റെ മേക്കപ്പ് ആർട്ടിസ്റ്റ്. മേക്കപ്പ് ചെയ്യുന്ന ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.'ഇതിഹാസം ഇതിഹാസത്തെ കണ്ടുമുട്ടുന്നു. കാലാതീതമായ വീര്യവും ശക്തിയും ഉൾക്കൊള്ളുന്ന അശ്വത്ഥാമാവായി അമിതാഭ് ബച്ചൻ സർ' എന്ന് കുറിച്ചുകൊണ്ടാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. നടന്റെ അശ്വത്ഥാമാവായിട്ടുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സിനിമയുടെ റിലീസിന് മുമ്പ് തന്നെ ബച്ചന്റെ ഗെറ്റപ്പ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു.

വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വിനി ദത്താണ് കൽക്കി 2898 എഡി നിർമിച്ചിരിക്കുന്നത്. ദുൽഖറിന്റെ വേഫറർ ഫിലിംസാണ്കേരളത്തിൽ വിതരണത്തിനെത്തിച്ചത്.അമിതാഭ് ബച്ചൻ, പ്രഭാസ്, കമൽ ഹാസൻ എന്നിവരെ കൂടാതെ ശോഭന,ദീപിക പദുക്കോൺ, അന്ന ബെൻ, ദിഷാ പഠാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.

ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രമാണ്കൽക്കി 2898 എഡി.'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയെ ദൃശ്യാവിഷ്കരിക്കുന്ന'കൽക്കി 2898 എഡി'യിൽ 'ഭൈരവ'യായ് പ്രഭാസ് എത്തുമ്പോൾ നായിക കഥാപാത്രമായ 'സുമതി'യെ ദീപിക പദുക്കോണും മറ്റ് സുപ്രധാന കഥാപാത്രങ്ങളായ 'അശ്വത്ഥാമാവ്'നെ അമിതാഭ് ബച്ചനും 'യാസ്കിൻ'നെ കമൽ ഹാസനും 'ക്യാപ്റ്റൻ'നെ ദുൽഖർ സൽമാനും 'റോക്സി'യെ ദിഷാ പടാനിയും അവതരിപ്പിക്കുന്നു.

Tags:    
News Summary - Amitabh Bachchan's Kalki 2898 AD's Make over Pic Went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.