ജല്ലിക്കെട്ടി​െൻറ ഓസ്​കാർ എൻട്രി ആഘോഷിച്ച്​ അമൂൽ

ന്യൂഡൽഹി: ഇന്ത്യയുടെ ഔദ്യോഗിക ഓസ്​കാർ എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം 'ജല്ലിക്കെട്ടിന്​' അമൂലിൻെറ ആദരം. ചൊവ്വാഴ്​ച പുറത്തുവിട്ട 'ജല്ലിഗുഡ്​' കാർട്ടൂണിലൂടെയാണ്​ ലിജോ ജോസ്​ പെല്ലിശേരി സംവിധാനം ചെയ്​ത ചിത്രത്തെ അമൂൽ ബ്രാൻഡ്​ അഭിനന്ദിച്ചത്​.

അമൂലിൻെറ ഭാഗ്യചിഹ്നം ജല്ലിക്കെട്ടിലെ നായകനോട്​ സാദൃശ്യമു​ള്ള കഥാപാത്രത്തി​െൻറ കൂടെ ഒരുപ്ലേറ്റിൽ വെണ്ണയുമായി നിൽക്കുന്ന ചിത്രമാണ്​ കാർട്ടൂണിൽ ഉൾപെടുത്തിയിരുന്നത്​. പുറകിലുള്ള ഓസ്​കാർ പുരസ്​കാരത്തിൽ ഇവർ ഒളികണ്ണിട്ട്​ നോക്കുന്നതാണ്​ ചിത്രം. ജല്ലിക്കെട്ടിലെ മറ്റൊരു 'പ്രധാന കഥാപാത്ര'മായ പോത്തും കാർട്ടൂണിൽ ഇടംപിടിച്ചു.

93ാം അക്കാദമി പുരസ്​കാരത്തിൽ മികച്ച വിദേശ ഭാഷാ വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായാണ്​ ജല്ലിക്കെട്ട്​ തെരഞ്ഞെടുക്കപ്പെട്ടത്​. രാജീവ്​ അഞ്ചൽ സംവിധാനം ചെയ്​ത 'ഗുരു' (1997), സലീം അഹമദിൻെറ 'ആദാമിൻെറ മകൻ അബു' (2011) എന്നീ ചിത്രങ്ങൾക്ക്​ ശേഷം ഓസ്​കാർ നാമനിർദേശം ലഭിക്കുന്ന മൂന്നാമത്തെ മലയാള ചിത്രമാണ്​ ജല്ലിക്കെട്ട്​.

Tags:    
News Summary - Amul celebrates selection of 'Jallikkatu' as India's oscar entry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.