'അഞ്ഞൂറാൻ' റിലീസിനൊരുങ്ങുന്നു

സർക്കാർ ജോലി അപ്രാപ്യമായ അഭ്യസ്ഥവിദ്യനായ യുവാവിന്‍റെ വിവാഹാലോചനയുമായി ബന്ധപ്പെട്ട് രസകരമായ സംഭവങ്ങളിലൂടെ കാലിക പ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന 'അഞ്ഞൂറാൻ' റിലീസിനൊരുങ്ങുന്നു. ഫുട്ബോൾ ഇതിഹാസം മറഡോണയുടെ ത്രീഡി ആനിമേഷൻ സിനിമ സംവിധാനം ചെയ്ത ബിജു ബാവോടാണ് രചനയും സംവിധാനവും നിർവഹിച്ചത്.

സ്ടീർ വിങ്സ് ഡിജിറ്റൽ മീഡിയയുടെ ബാനറിൽ നിർമ്മിക്കുന്ന ഹ്രസ്വചിത്രത്തിൽ സതീഷ് അമ്പാടി, വിജയൻ കോഴിക്കോട്, ദീപേഷ് വേങ്ങേരി, രാഷി ബൈജു, സുചിത്ര, രചിത, മോഹൻദാസ് വേങ്ങേരി, ശ്രീരാമൻ തുടങ്ങിയവർ വേഷമിടുന്നു.

ക്യാമറ: ഉണ്ണി നീലഗിരി, എഡിറ്റിങ്: അനൂപ് നങ്ങാലി, സംഗീതം: സലാം വീരോളി, സൗണ്ട് മിക്സിങ്: റഷീദ് നാസ്, അസോസിയേറ്റ്: ഡു ഡു ഭരത്, അസി. ഡയറക്ടർ: അനൂപ് കുമാർ ടി, പ്രൊഡക്ഷൻ കൺട്രോളർ: ദീപേഷ് വേങ്ങേരി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അഭിനന്ദ് ചേളന്നൂർ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ കുമാർ പുണെ, സ്റ്റിൽസ്: ഷൈജു ചിത്രശാല.

Tags:    
News Summary - anjooran movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.