തൃശൂർ: ചെറിയ മനുഷ്യരുടെ പാട്ടുകളുടെ, നാടകങ്ങളുടെ ഊർജം ചിത്രീകരിക്കുന്ന റഹ്മാൻ ബ്രദേഴ്സിന്‍റെ (സജാസ് റഹ്മാൻ, ഷിനോസ് റഹ്മാൻ) 'ചവിട്ട്' എന്ന മലയാള ചലച്ചിത്രം പ്രദർശിപ്പിക്കും. ശ്രീ തിയറ്ററിൽ രാവിലെ 11നാണ് പ്രദർശനം. പ്രശസ്ത നാടകമായ 'ചില്ലറ സമര'ത്തെ അധികരിച്ചാണ് സിനിമ.
'മലയാള സിനിമ ഗാനങ്ങളിലെ പെണ്മയുടെ ആവിഷ്കാരം' വിഷയത്തിൽ ഡോ. സി.എസ്. മീനാക്ഷിയുടെ പ്രഭാഷണം നടന്നു. ഓപൺ ഫോറം ഡോ. ബിജു ഉദ്ഘാടനം ചെയ്തു. ഡോ. കെ.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. അസമിൽനിന്നുള്ള സംവിധായകൻ അരിന്ദം ബറുവ മുഖ്യാതിഥിയായി. എ. രാധാകൃഷ്ണൻ, സിസ്റ്റർ ജെസ്‌മി, വിജയൻ പുന്നത്തൂർ, സി.ജി. പ്രിൻസ് എന്നിവർ സംസാരിച്ചു.
വെള്ളിയാഴ്ച ശ്രീ തിയറ്ററിൽ നടന്ന പ്രദർശനങ്ങളിൽ മറാത്തി സിനിമ അവകാശ്, അസമീസ് പനിശോകോറി, ബലാഞ്ചിക (ഫിലിപൈൻസ്), ലാൽ മൊറോജെർ ജൂത്തി (അസമീസ്) എന്നീ സിനിമകൾ പ്രദർശിപ്പിച്ചു. സെന്‍റർ ഫോർ മീഡിയ സ്റ്റഡീസിൽ ലോകസനിമകളും ബാനർജി സ്ക്രീനിൽ ഉക്രെയ്ൻ സിനിമയും പ്രദർശിപ്പിച്ചു.
(ശ്രീ തിയറ്റർ)
ദോസ്തോജീ -ബംഗാളി: രാവിലെ 9.00
ചവിട്ട് - മലയാളം: 11.00
ദ സ്റ്റോറി ഓഫ് മൈ വൈഫ്- ഹംഗറി: 1.00
ടോൾ ഫ്രീ- മലയാളം: സജീവൻ അന്തിക്കാട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.