മുബൈ: ബോളിവുഡ് നടി പായൽ ഘോഷിെൻറ ലൈംഗികാരോപണ പരാതിയിൽ സംവിധായകനും ആക്റ്റിവിസ്റ്റുമായ അനുരാഗ് കശ്യപിനെതിരെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച് മുംബൈ പൊലീസ്. വ്യാഴാഴ്ച 11 മണിക്കുള്ളിൽ വെർസോവ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്.
എന്നാൽ ചോദ്യം ചെയ്യലിന് വിളിപ്പിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കശ്യപിൻെറ അഭിഭാഷക പ്രിയങ്ക ഖിമാനി അറിയിച്ചു. അടുത്തിടെ അനുരാഗ് കശ്യപിനെതിരെ ഉയർന്നുവന്ന ലൈംഗികാരോപണം സംബന്ധിച്ച തെറ്റായ ആരോപണങ്ങൾ അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചുവെന്നും ആരോപണങ്ങൾ തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതാണെന്നും അഭിഭാഷക പ്രിയങ്ക ഖിമാനി പ്രസ്താവനയിൽ പറഞ്ഞു.
നടിയുടെ പരാതിയിൽ സെപ്റ്റംബർ 22ന് വെർസോവ പൊലീസ് അനുരാഗ് കശ്യപിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. ബലപ്രയോഗത്തിലൂടെ തടഞ്ഞുവെക്കുക, സ്ത്രീകളുടെ അന്തസിനെ നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആക്രമിക്കുക, തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലിൽ വെക്കുക തുടങ്ങിയ കുറ്റങ്ങളും അനുരാഗിനെതിരെ ചുമത്തിയിട്ടുണ്ട്.
തെലുങ്ക് -ഹിന്ദി നടിയായ പായൽ ഘോഷ് ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗികമായി ഉപദ്രവിച്ചെന്നും ആരോപണമുന്നയിച്ചത്. 2014 ലാണ് സംഭവം നടന്നതെന്നും വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ തന്നോട് കശ്യപ് ലൈംഗികമായി വഴങ്ങാൻ ആവശ്യപ്പെട്ടുമെന്നുമാണ് അവർ വെളിപ്പെടുത്തിയത്. സംഭവങ്ങളിൽ തെൻറ കയ്യിൽ തെളിവുകളൊന്നുമില്ലെന്നും നടി പറഞ്ഞിരുന്നു.
എന്നാൽ പായലിെൻറ ആരോപണം നിഷേധിച്ച അനുരാഗ് കശ്യപ് തന്നെ നിശബ്ദനാക്കുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതികരിച്ചിരുന്നു. തനിക്കെതിരായ നീക്കത്തിൽ സ്ത്രീകളെ വലിച്ചിഴക്കുന്നത് അവസാനിപ്പിക്കണമെന്നും ട്വിറ്ററിലൂടെ അനുരാഗ് ആവശ്യപ്പെട്ടു. അനുരാഗ് കശ്യപിന് പിന്തുണയുമായി നിരവധി ബോളിവുഡ് താരങ്ങൾ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.