ഇര്‍ഷാദ് പരാരി സംവിധാനം നിര്‍വ്വഹിക്കുന്ന ആദ്യ ചിത്രം വരുന്നു. ലൂസിഫര്‍, കുരുതി, ആദം ജോണ്‍ എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റ് സംവിധായകനായി പ്രവര്‍ത്തിച്ച ഇർഷാദിന്റെ ആദ്യ ചിത്രം, തല്ലുമാലക്ക് ശേഷം ആഷിഖ് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സ് നിർമിക്കും.
ഷൈന്‍ ടോം ചാക്കോ നായക വേഷത്തിലെത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവുമായ മുഹ്സിന്‍ പരാരി ചിത്രത്തിന്‍റെ സഹ നിര്‍മാതാവാകും. മുഹ്സിന്‍ പരാരിയുടെ സഹോദരനാണ് ഇര്‍ഷാദ് പരാരി. 'അയല്‍വാശി' എന്ന ചിത്രമായിരുന്നു ഇര്‍ഷാദ് പരാരിയുടേതായി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. അതാണ് ഷൈനിനെ നായകനാക്കി ഒരുക്കുന്നതെന്നാണ് സൂചന.
അതേസമയം അടുത്ത സിനിമ ഇര്‍ഷാദ് പരാരിക്കും മുഹ്സിന്‍ പരാരിക്കുമൊപ്പമായിരിക്കുമെന്ന് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആഷിഖ് ഉസ്‍മാന്‍ അറിയിച്ചിട്ടുണ്ട്. ഇര്‍ഷാദിനും മുഹ്‍സിനും ഒരുമിച്ചുള്ള ചിത്രത്തോടെയാണ് ആഷിഖ് ഉസ്‍മാന്‍ പോസ്റ്റ് പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.