പിച്ചയെടുക്കേണ്ടി വന്നാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല; വിവാദ പരാമർശവുമായി നടി സോന ഹെയ്​ഡന്‍

'പിച്ചയെടുക്കേണ്ടി വന്നാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല'; വിവാദ പരാമർശവുമായി നടി സോന ഹെയ്​ഡന്‍

തമിഴ് സിനിമയിലെ പകരം വെക്കാനില്ലാത്ത പ്രതിഭയാണ് നടൻ വടിവേലും, കോമഡി കഥാപാത്രങ്ങളും ക്യാരക്ടർ റോളുകളും ഒരുപോലെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിവുണ്ട്. എന്നാൽ വടിവേലുവിനൊപ്പം ഒരു തരത്തിലും അഭിനയിക്കാൻ താത്പര്യമില്ലെന്ന് പറയുകയാണ് നടി സോന ഹെയ്ഡൻ. പിച്ചയെടുക്കേണ്ടി വന്നാലും വടിവേലുവിനൊപ്പം അഭിനയിക്കില്ലെന്നാണ് നടി പറഞ്ഞത്. ഈ വിവാദ പരാമർശം സോഷ്യൽ മീഡിയയിലും തമിഴ് സിനിമ ലോകത്തും വലിയ ചർച്ചയാകുന്നുണ്ട്. സ്​മോക്ക് എന്ന വെബ് സീരിസിന്റെ പ്രമോഷൻ ഭാഗമായി നടന്ന ഒരു അഭിമുഖത്തിലാണ് സോന വിവാദ പരാമർശനം നടത്തിയത്.

'ഒരു കോടി തരാമെന്ന് പറഞ്ഞാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല. ഇനി പിച്ചയെടുക്കേണ്ടി വന്നാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല,' എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സോന പറഞ്ഞത്. രജിനികാന്ത് ചിത്രം കുസേലനില്‍ സോന വടിവേലുവിനൊപ്പം അഭിനയിച്ചിരുന്നു. ഇതിനുശേഷം പതിനാറോളം ചിത്രങ്ങളില്‍ വടിവേലുവിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചുവെന്നും എന്നാല്‍ എല്ലാം താന്‍ നിരസിച്ചുവെന്നും സോന കൂട്ടിച്ചേര്‍ത്തു. എന്താണ് സോനാ ഇത്തരം ഒരു പരാമർശം നടത്താൻ കാരണം എന്ന വ്യക്തമല്ല.

ഒരു ഇടവേളക്ക് ശേഷമാണ് സോന വീണ്ടും അഭിനയരംഗത്തേക്ക് തിരികെയെത്തുന്നത്. സ്​മോക്ക് എന്ന വെബ് സീരീസ് സോന തന്നെയാണ് എഴുതി സംവിധാനം ചെയ്യുന്നത്. അജിത് ചിത്രം പൂവെല്ലാം ഉന്‍ വാസം എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തെത്തിയ സോന പിന്നീട് വിവിധ തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചു.

Tags:    
News Summary - Sona heiden says she wont act with vadivelu in any case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.