പോറസ് സിനിമാസിന്‍റെ ബാനറിൽ പ്രേം കല്ലാട്ട് അവതരിപ്പിക്കുന്ന ‘അസ്ത്ര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിപബ്ലിക് ദിനത്തിൽ പുറത്തുവിട്ടു. ജയസൂര്യയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പ്രകാശനം നടത്തായത്. ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് പ്രേം കല്ലാട്ടും പ്രീ നന്ദ് കല്ലാട്ടുമാണ്.
വയനാടിന്‍റെ പശ്ചാത്തലത്തിലെ ക്രൈം ത്രില്ലറാണ് ചിത്രം. അമിത് ചക്കാലക്കൽ നായകനാകുന്ന ചിത്രത്തിൽ പുതുമുഖം സുഹാസിനി കുമരനാണ് നായിക.
കലാഭവൻ ഷാജോൺ, സുധീർ കരമന, സന്തോഷം കീഴാറ്റൂർ, അബു സലിം, ശ്രീകാന്ത് മുരളി, മേലനാഥൻ, ജയകൃഷ്ണൻ, ചെമ്പിൽ അശോകൻ, രേണു സൗന്ദർ, ജിജുരാജ്, നീനാ ക്കുറുപ്പ്, ബിഗ് ബോസ് താരം സന്ധ്യ മനോജ്, പരസ്പരം പ്രദീപ്, സനൽ കല്ലാട്ട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം മാർച്ചിൽ പ്രദർശനത്തിനെത്തും.
വിനു കെ. മോഹൻ, ജിജുരാജ് എന്നിവരുടേതാണ് രചന. ഹരി നാരായണൻ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് മോഹൻ സിതാര ഈണം പകർന്നിരിക്കുന്നു. പശ്ചാത്തല സംഗീതം റോണി റാഫേൽ.
മണി പെരുമാൾ ഛായാഗ്രഹണവും അഖിലേഷ് മോഹൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. കലാസംവിധാനം: ശ്യാംജിത്ത് രവി, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യൂം ഡിസൈൻ: അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ: രാജൻ ഫിലിപ്പ്, പി.ആർ.ഒ: വാഴൂർ ജോസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.