നടൻ ഭരത് മുരളിയുടെ മാതാവ് ദേവകി അമ്മ അന്തരിച്ചു

നടൻ ഭരത് മുരളിയുടെ മാതാവ് ദേവകി അമ്മ (88) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് കൊല്ലം കുടവട്ടൂർ ഹരി സദനത്തിൽ നടക്കും.

തന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു അമ്മ ദേവകിയെന്ന് ഭരത് മുരളി പലപ്പോഴായി പറഞ്ഞിരുന്നു. 2009 ഓഗസ്റ്റ് ആറിനാണ് മുരളി ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. അദ്ദേഹം വിടവാങ്ങി 14 വർഷത്തിന് ശേഷമാണ് അമ്മയും യാത്രയാകുന്നത്.

Tags:    
News Summary - ( bharat murali mother passes away )

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.