ഭയപ്പെടുത്താൻ അക്ഷയ് കുമാറും പ്രിയദർശനും; 'ഭൂത് ബംഗ്ല'

ഒരു ഇടവേളക്ക് ശേഷം ബോളിവുഡിലെ ഹിറ്റ്കൂട്ടുകെട്ടായ അക്ഷയ് കുമാറും സംവിധായകൻ പ്രിയദർശനും ഒന്നിക്കുന്നു. പതിനാല് വർഷങ്ങൾക്ക് ശേഷം ഹൊറർ കോമഡി ചിത്രമായ ഭൂത് ബംഗ്ലയുമായിട്ടാണ് ഇരുവരും എത്തുന്നത്. അക്ഷയ് യുടെ പിറന്നാൾ ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. ഒരു മോഷൻ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്.

നടൻ അക്ഷയ് കുമാർ, ശോഭ കപൂർ, എക്ത കപൂർ എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. അടുത്ത വർഷം ഭൂത് ബംഗ്ല റിലീസിനെത്തും. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാണ്..

ഒറ്റ ഷെഡ്യൂളായി ചിത്രം പൂർത്തികരിക്കാണ് അണിയറ പ്രവർത്തകരുടെ തീരുമാനമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഈ വർഷം ഡിസംബറോടെ ചിത്രീകരണം ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.ഹൈദരാബാദ്, കേരളം, ശ്രീലങ്ക, ഗുജറാത്ത് എന്നിവിടങ്ങളിലായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുകയെന്നാണ് വിവരം.

2010 ല്‍ പുറത്തിറങ്ങിയ ഖട്ട മീഠയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അക്ഷയ് കുമാർ- പ്രിയദർശൻ ചിത്രം. അടുത്തിടെ പുറത്തിറങ്ങിയ അക്ഷയ് യുടെ ചിത്രങ്ങളെല്ലാം ബോക്സോഫീസിൽ പരാജയപ്പെട്ടിരുന്നു. തുടര്‍ പരാജയങ്ങളുടെ ക്ഷീണത്തിലാണ് നടനിപ്പോൾ.


Tags:    
News Summary - Bhooth Bangla first look: Fans can't wait for Akshay Kumar and Priyadarshan's horror comedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.