'ദൈവം ശരിക്കും ദയയുള്ളവനാണ്'; 'അനിമൽ'അണിയറപ്രവർത്തകർക്ക് മുന്നിൽ നിറ കണ്ണുകളോടെ ബോബി ഡിയോൾ- വിഡിയോ

 ൺബീർ കപൂർ, ബോബി ഡിയോൾ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രമാണ് അനിമൽ. ഡിസംബർ 1 ന് പ്രദർശനത്തിനെത്തിയ ചിത്രം മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്. രണ്ട് ദിവസംകൊണ്ട് ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്.

അനിമലിൽ വില്ലൻ വേഷമാണ് ബോബി ഡിയോളിന്റേത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് നടന്റെ വൈകാരികമായ ഒരു വിഡിയോയാണ്.  ചിത്രത്തിന് ലഭിച്ച സ്നേഹം ഒരു സ്വപ്നം പോലെയാണ് തോന്നുന്നതെന്നാണ് അനിമലിന്റെ അണിയറപ്രവർത്തകരോട് പറയുന്നത്.

'ദൈവം ശരിക്കും ദയയുള്ളവനാണ്. വളരെ നന്ദിയുണ്ട്. നമ്മുടെ ചിത്രത്തിന് ഒരുപാട് സ്നേഹം ലഭിച്ചു. ഇതൊരു സ്വപ്നംപോലെയാണ് തോന്നുന്നത്'- ബോബി ഡിയോൾ പറഞ്ഞു. നിറ കണ്ണുകളോടെയാണ് നടൻ ചിത്രത്തെക്കുറിച്ച് സംസാരിച്ചത്. വിഡിയോയിൽ ചിത്രത്തിലെ അണിയറപ്രവര്‍ത്തകരെയും കാണാം.

അർജുൻ റെഡ്ഡി, കബീർ സിങ് എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് റെഡ്ഡി സംവിധാനം ചെയ്ത ചിത്രമാണ് അനിമൽ. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. അനിൽ കപൂർ ചിത്രത്തിൽ ഒരുപ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


Tags:    
News Summary - Bobby Deol gets teary-eyed as audience gives big thumbs-up to ‘Animal’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.