Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇ​നി​യെ​ങ്കി​ലും...

ഇ​നി​യെ​ങ്കി​ലും ശ​നി​ദ​ശ മാ​റു​മോ?

text_fields
bookmark_border
Akshay kumar and Priyadarshan
cancel

ബോ​ളി​വു​ഡ് താ​രം അ​ക്ഷ​യ്കു​മാ​റി​ന് കു​റ​ച്ചു​കാ​ല​മാ​യി ശ​നി​ദ​ശ​യാ​ണെ​ന്നാ​ണ് പ​റ​യാ​റു​ള്ള​ത്. ഒ​ന്നി​ലും ക്ല​ച്ച് പി​ടി​ക്കാ​ത്ത അ​വ​സ്ഥ. അ​ടു​ത്ത​കാ​ല​ത്ത് വെ​ളി​ച്ചം ക​ണ്ട സി​നി​മ​ക​ളെ​ല്ലാം പ​രാ​ജ​യ​പ്പെ​ട്ടു. മോ​ദി അ​നു​കൂ​ല രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളും ഫ​ലം ക​ണ്ടി​ല്ല. ക​ടു​ത്ത ദേ​ശീ​യ​വാ​ദി​യാ​യ അ​ക്ഷ​യ്കു​മാ​റി​ന്റെ ക​നേ​ഡി​യ​ൻ പൗ​ര​ത്വ​വും വി​വാ​ദ​ത്തി​ലാ​യി. ഈ ‘​ദു​രി​ത​കാ​ല’​ത്തി​ൽ​നി​ന്ന് അ​ക്ഷ​യ്കു​മാ​റി​നെ പ്രി​യ​ദ​ർ​ശ​ൻ ക​ര​കേ​റ്റു​മോ എ​ന്നാ​ണ് ബോ​ളി​വു​ഡ് ചോ​ദി​ക്കു​ന്ന​ത്.

ഒ​രു ഇ​ട​വേ​ള​ക്കു​ശേ​ഷം ബോ​ളി​വു​ഡി​ലെ ഹി​റ്റ്കൂ​ട്ടു​കെ​ട്ടാ​യ അ​ക്ഷ​യ് കു​മാ​റും സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​നും ഒ​ന്നി​ക്കു​ന്നു​വെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ. പ​തി​നാ​ല് വ​ർ​ഷ​ത്തി​നു​ശേ​ഷം ഹൊ​റ​ർ കോ​മ​ഡി ചി​ത്ര​മാ​യ ഭൂ​ത് ബം​ഗ്ല​യു​മാ​യി​ട്ടാ​ണ് ഇ​രു​വ​രും എ​ത്തു​ന്ന​ത്. അ​ക്ഷ​യ് യു​ടെ പി​റ​ന്നാ​ൾ ദി​ന​ത്തി​ലാ​ണ് ചി​ത്രം പ്ര​ഖ്യാ​പി​ച്ച​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച ചി​ത്ര​ത്തി​ന്റെ മോ​ഷ​ൻ പോ​സ്റ്റ​ർ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

അ​ക്ഷ​യ് കു​മാ​ർ, ശോ​ഭ ക​പൂ​ർ, എ​ക്ത ക​പൂ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. അ​ടു​ത്ത​വ​ർ​ഷം ഭൂ​ത് ബം​ഗ്ല റി​ലീ​സി​നെ​ത്തും. ഹൈ​ദ​രാ​ബാ​ദ്, കേ​ര​ളം, ശ്രീ​ല​ങ്ക, ഗു​ജ​റാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ക​യെ​ന്നാ​ണ് വി​വ​രം. 2010ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഖ​ട്ട മീ​ഠ​യാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ അ​ക്ഷ​യ് കു​മാ​ർ- പ്രി​യ​ദ​ർ​ശ​ൻ ചി​ത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priyadarshanBollywood cinemaactor Akshay kumar
News Summary - Bollywood Actor Akshay Kumar
Next Story