പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് മലൈകോട്ടൈ വാലിബൻ. ദിവസങ്ങൾക്ക് മുമ്പായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പേര് പങ്കുവെച്ചത്. എന്നാൽ ചിത്രത്തിനെ കുറിച്ചുള്ള മറ്റു വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. അതേസമയം ഉടൻ തന്നെ രാജസ്ഥാനിൽ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലശ്ശേരി ഐ.എഫ്.എഫ്.കെ വേദിയിൽ പറഞ്ഞിരുന്നു.
മോഹൻലാലിനോടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത് . കന്നഡ നടൻ ഡാനീഷ് ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ച് കൊണ്ട് നടനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'മോഹൻലാലിനും ലിജോ ജോസ് പെല്ലിശ്ശേരിക്കുമൊപ്പമാണ് തന്റെ 2023' എന്നാണ് ഡാനിഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ബോളിവുഡ് താരം വിദ്യുത് ജാംവാലും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. മോഹൻലാലിന്റെ വില്ലനായിട്ടാണ് നടൻ എത്തുന്നതത്രേ. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. ചിത്രത്തിൽ ഗുസ്തിക്കാരനായിട്ടാണ് മോഹൻലാൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.