ബഹിഷ്കരണാഹ്വാനത്തിന് പുല്ലുവില; 'ബ്രഹ്മാസ്ത്ര'ക്ക് ആദ്യ ദിനം വൻ കളക്ഷൻ

രൺബീർ കപൂറും ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാസ്ത്ര ബഹിഷ്കരണാഹ്വാനങ്ങളെ നേരിട്ട് ആദ്യ ദിനം തന്നെ നേടിയത് വൻ കളക്ഷൻ. ചിത്രം ആദ്യദിനം 35 മുതൽ 37 കോടി നേടിയെന്നാണ് വിവിധ ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. അമേരിക്കൻ ബോക്സ് ഓഫീസിൽ ചിത്രം നേടിയത് ഒരു മില്യൺ ഡോളറാണെന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല പറയുന്നു. മാത്രമല്ല, ആഗോള ബോക്സ് ഓഫീസിൽ ഈ വാരാന്ത്യത്തിൽ ചിത്രം ആദ്യ സ്ഥാനത്തെത്തുമെന്നാണ് റിപ്പോർട്ട്.

സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകർക്കെങ്കിലും മികച്ച അഡ്വാൻസ് ബുക്കിങ്ങാണ് ചിത്രം നേടിയത്. കോവിഡിന് ശേഷം ബോളിവുഡിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റു പോയ ചിത്രം കൂടിയാണിത്.

രൺബീറിന്‍റെ പഴയ അഭിമുഖത്തിലെ ബീഫ് പരാമർശം ആണ് ബ്രഹ്മാസ്ത്രയുടെ റിലീസിന് മുന്നോടിയായി വിവാദമായത്. സോഷ്യൽമീഡിയയിൽ അടക്കം ചിത്രത്തിനെതിരെ കാമ്പയിൻ നടന്നിരുന്നു. എന്നാൽ, ഈ ബഹിഷ്കരണാഹ്വാനങ്ങളൊന്നും ഫലിച്ചില്ലെന്നാണ് സൂചന.

ഫാന്‍റസ് അഡ്വഞ്ചർ വിഭാഗത്തിൽപെടുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. വിവാഹത്തിനുശേഷം രൺബീറും ആലിയയും സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണിത്. 410 കോടിരൂപ ബജറ്റിലാണ് ചിത്രം നിർമിച്ചത്.

Tags:    
News Summary - Brahmastra box office collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.