വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് ഛാവ. ഫെബ്രുവരി 14 വാലന്റൈൻസ് ദിനത്തിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. മറാത്താ യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജാവിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. സംഭാജി മഹാരാജാവിന്റെ ഭാര്യയായ മഹാറാണി യേശുഭായ് ഭോൻസാലയെയി വേഷം ചെയ്തിരിക്കുന്നത് രശ്‌മിക മന്ദാനയാണ്.
അടുത്തകാലത്തിറങ്ങിയ ബോളിവുഡ് ചിത്രങ്ങളിൽ വച്ച് മികച്ച ഓപ്പണിങ് ആണ് ഛാവയ്ക്ക് ലഭിച്ചത്. ആദ്യദിനം തന്നെ ഇന്ത്യയിൽ നിന്നും 33 കോടിയും രൂപയും, ലോകമെമ്പാടുമായി 50 കോടി രൂപയും കളക്ഷൻ നേടിയിട്ടുണ്ട്. മികച്ച പ്രതികരണങ്ങൾക്ക് ശേഷം 3 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ കയറിയ സിനിമയെന്ന റെക്കോഡും ഛാവ സ്വന്തമാക്കി. ഇത് വിക്കിയുടെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമയായി ഛാവ മാറി. മഡോക് ഫിലിംസ് തന്നെയാണ് എക്സിലൂടെ ഇക്കാര്യം പങ്കുവച്ചിരിക്കുന്നതും.
മുൻപ് ഉറി: ദി സർജിക്കൽ സ്ട്രൈക്ക് ആയിരുന്നു വിക്കിയുടെ ആദ്യ ദിന കളക്ഷൻ ഏറ്റവും കൂടിയ ചിത്രം. 8.20 കോടിയാണ് ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ. അക്ഷയ് കുമാറിന്റെ സ്കൈ ഫോഴ്സിനെയും മറികടന്നാണ് ആദ്യ ദിന കളക്ഷനിൽ ഛാവ ബോളിവുഡിൽ ചരിത്രം കുറിച്ചിരിക്കുന്നത്. 15.30 കോടി രൂപയാണ് സ്കൈ ഫോഴ്സിന്റെ ആദ്യ ദിന കളക്ഷൻ.
ഡിസംബർ 6ന് ആയിരുന്നു ചിത്രം ആദ്യം റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുഷ്പ 2 വിന്റെ റിലീസിനോട് അനുബന്ധിച്ചാണ് ഛാവയുടെ റിലീസ് മാറ്റിയത്. അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത, നീൽ ഭൂപാലം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മഡോക്ക് ഫിലിംസിൻ്റെ ബാനറിൽ ദിനേശ് വിജൻ ആണ് ചിത്രം നിർമ്മിക്കുന്നത്. എ ആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.