എന്ന് നിന്റെ മൊയ്ദീൻ എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ ആർ.എസ് വിമൽ പൃഥ്വിരാജിനെ നായകനാക്കി പ്രഖ്യാപിച്ച ബ്രഹ്മാണ്ഡ ചിത്രമായിരുന്നു കർണൻ. എന്നാൽ, പിന്നീടത് മുടങ്ങി, തമിഴ് സൂപ്പർതാരം ചിയാൻ വിക്രമിലേക്ക് എത്തുകയും ചെയ്തു. ‘മഹാവീർ കർണൻ’ എന്ന പേരിൽ പ്രഖ്യാപിച്ച ചിത്രം മലയാളി-തമിഴ് പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ്. എന്നാൽ, ചിത്രം പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും കര്‍ണനെ കുറിച്ച് പുതിയ വിവരങ്ങളൊന്നും നാളിതുവരെയായി പുറത്തുവന്നിരുന്നില്ല.
പൃഥ്വിരാജിന് പിന്നാലെ വിക്രമും കർണനിൽ നിന്ന് പിന്മാറി എന്ന തരത്തിലുള്ള റിപ്പോർട്ടുകളും വരികയുണ്ടായി. എന്നാലിപ്പോൾ സാക്ഷാല ചിയാൻ വിക്രം തന്നെ അതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. പൊന്നിയന്‍ സെല്‍വന്‍ 2 വിന്റെ പ്രെമോഷനോട് അനുബന്ധിച്ച് കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിക്രം.
കര്‍ണന്‍ സിനിമയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നും ചിത്രം അവസാനിച്ചിട്ടില്ലെന്നും താരം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു വിക്രം ഇക്കാര്യം വെളിപ്പെടുത്തിയത്. 2018 ലായിരുന്നു ആര്‍.എസ് വിമല്‍ വിക്രമിനെ നായകനാക്കി 'മഹാവീര്‍ കര്‍ണന്‍' പ്രഖ്യാപിച്ചത്.
വിക്രം അഭിനയിക്കുന്ന പൊന്നിയന്‍ സെല്‍വന്‍ ഏപ്രില്‍ 28 നാണ് റിലീസ് ചെയ്യുന്നത്. വിക്രമിന് പുറമെ ഐശ്വര്യ റായ്, ജയം രവി, കാര്‍ത്തി, തൃഷ കൃഷ്ണന്‍, ശരത് കുമാര്‍, പ്രഭു, ജയറാം, ലാല്‍, കിഷോര്‍, ശോഭിത ധൂലിപാല തുടങ്ങിയവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രം ലൈക്കാ പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും സംയുക്തമായാണ് നിര്‍മിക്കുന്നത്. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.