സിനിമാപ്രേമികളുടെ ഇഷ്ടചിത്രങ്ങളിലൊന്നായ ഇന്റര്‍സ്റ്റെല്ലാര്‍ ഇന്ത്യയില്‍ കഴിഞ്ഞയാഴ്ചയാണ് റീ റിലീസ് ചെയ്തത്. സിനിമയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ചാണ് ചിത്രം ഇന്ത്യയിൽ റീ റിലീസിനെത്തിയത്. 2014ല്‍ ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത 'ഇന്റെർസ്റ്റെല്ലാർ' എന്ന സയൻസ് ഫിക്ഷൻ ഡ്രാമക്ക് മികച്ച പ്രതികരണമാണ് ഇന്ത്യയിൽ നിന്നും ലഭിച്ചത്.
മറ്റ് ചിത്രങ്ങളുടെ ഐമാക്‌സ് റിലീസുള്ളതിനാല്‍ വെറും ഏഴ് ദിവസം മാത്രമേ ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുള്ളൂവെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഐമാക്‌സിൽ ഉൾപ്പെടെയുള്ള സ്‌ക്രീനുകളിലാണ് സിനിമ റീ റിലീസ് ചെയ്തിരിക്കുന്നത്. പലയിടത്തും ചിത്രത്തിന്റെ ഐമാക്‌സ് വേര്‍ഷന് ടിക്കറ്റ് കിട്ടാത്ത അവസ്ഥ വരെയുണ്ടായി.
റീ-റിലീസിൽ റെക്കോഡ് കളക്ഷനാണ് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത്. മാർച്ച് 14 ന് തിയേറ്ററിൽ തിരിച്ചെത്തിയ ചിത്രം രണ്ട് ദിവസം കൊണ്ട് നാല് കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യം ദിവസം രണ്ട് കോടി നേടിയ സിനിമ രണ്ടാം ദിനവും അതേ കളക്ഷൻ നിലനിർത്തി. റീ റിലീസ് ചെയ്തപ്പോൾ ഒരാഴ്ച കൊണ്ട് ഇന്ത്യയിൽ നിന്ന് നേടിയത് 20.20 കോടിയാണ്. ഇതോടെ സിനിമയുടെ കളക്ഷൻ 24.20 കോടിയായി മാറി. മലയാളത്തിൽ മമ്മൂട്ടിയുടെ റീ റിലീസ് ചിത്രങ്ങളുടെ കളക്ഷനെക്കാള്‍ കൂടുതലാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.