ഇന്ത്യയുടെ ആദ്യ ഓസ്കാർ ജേതാവ് ഭാനു അതയ്യ അന്തരിച്ചു

മുംബൈ: വസ്ത്രാലങ്കാര വിദഗ്ധയും ഇന്ത്യയുടെ ആദ്യ ഓസ്കാർ ജേതാവുമായ ഭാനു അതയ്യ (91) അന്തരിച്ചു. മുംബൈ ചന്ദൻവാഡിയിലെ വസതിയിലായിരുന്നു അന്ത്യം. ഉറക്കത്തിനിടെ മരണം സംഭവിക്കുകയായിരുന്നെന്ന് മകൾ അറിയിച്ചു. 1983ൽ റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത 'ഗാന്ധി' സിനിമയിലെ വസ്ത്രാലങ്കാരത്തിനാണ് ഭാനു അതയ്യക്ക് ഓസ്കാർ പുരസ്കാരം ലഭിച്ചത്. 

ഭാനുമതി അന്നാസാഹിബ് രാജോപാദ്ധ്യായേ എന്ന ഭാനു അതയ്യ മഹാരാഷ്ട്രയിലെ കോലാപൂരിൽ 1929 ഏപ്രിൽ 28നാണ് ജനിച്ചത്. 1956ൽ സി.ഐ.ഡി എന്ന ചിത്രത്തിലൂടെയാണ് വസ്ത്രാലങ്കാര രംഗത്തെത്തിയത്. നൂറോളം ചലച്ചിത്രങ്ങൾക്ക് വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്.

രണ്ടു തവണ നാഷണൽ ഫിലിം അക്കാദമി അവാർഡ്, ഫിലിം ഫെയർ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഭാനു അതയ്യ നേടിയിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.