കാന്താരയെ വീണ്ടും വിലക്കി ; വരാഹരൂപം തിയറ്ററിലും ഒ.ടി.ടിയിലും പ്രദർശിപ്പിക്കുന്നത് തടഞ്ഞ് കോടതി

കന്നഡ ചിത്രമായ കാന്താരയിലെ വരാഹരൂപം ഗാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടപ്പെട്ട് കോടതി.

പാലക്കാട് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഉത്തരവ് പ്രകാരം ഗാനം ഉൾക്കൊള്ളിച്ച് സിനിമ തിയറ്ററുകളിലും ഒ.ടി.ടിയിലും യൂട്യൂബിലും ആമസോണിലും പ്രദർശിപ്പിക്കുന്നത് കോടതി തടഞ്ഞു. ഇനിയൊരുത്തരവുണ്ടാവുന്നതുവരെയാണ് വിലക്ക്.

നിർമ്മാതാവ്, സംവിധായകൻ, സംഗീതസംവിധായകൻ, പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ആമസോൺ, യൂട്യൂബ്, സ്‌പോട്ടിഫൈ, വിങ്ക് മ്യൂസിക്, ഡിവോ മ്യൂസിക് ജിയോസവൻ എന്നിവരെയാണ് ഗാനം തിയറ്ററിലും ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലും പ്രദർശിപ്പിക്കുന്നതിൽനിന്ന് തടഞ്ഞത്.

Tags:    
News Summary - court order against kantara movie song varaha roopam, kantara movie, thaikkudam bridge song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.